കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍
കണ്ണ് എന്ന അവയവം നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഒരു അവയവമാണ്. കാഴ്ച ഒരു വരദാനമാണ്. സോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 1.3 ബില്യണ്‍ ജനങ്ങള്‍ക്ക് കാഴ്ച സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ .
കാഴ്ചക്കുറവ് എന്നത് നമ്മുടെ ഒരു പ്രധാന ആരോഗ്യ പ്രശ്നം തന്നെയാണ്. ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ , പോഷകാഹാരക്കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ്, ദേഹമനങ്ങാതെയുള്ള ഇരിപ്പ് എന്നിവ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.
ഇതോടൊപ്പം ജീവിത ശൈലിയിലെ ചില മാറ്റങ്ങളും കാഴ്ചക്കുറവിനു കാരണമാകുന്നു. അതിനുള്ള ചില പരിഹാരങ്ങളുമുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡ്: കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ . മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ഇലക്കറികള്‍ : ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ലൂട്ടെന്‍ , സിയക്സാന്തിന്‍ എന്നീ പദര്‍ത്ഥങ്ങള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും. ഒപ്പം ഇവയിലെ വിറ്റാമിന്‍ സി കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. മുരിങ്ങയിലയില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്.
സിട്രസ് പഴങ്ങള്‍ : ഓറഞ്ച്, മുന്തിരി, നാരങ്ങ മുതലായ സിട്രസ് പഴങ്ങള്‍ കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.
ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ആന്റി ഓക്സിഡന്റുകളുമായി പ്രവര്‍ത്തിച്ച് പ്രായമാകുമ്പോള്‍ കണ്ണുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കും.
ഉണങ്ങിയ പഴങ്ങള്‍ : ഉണങ്ങിയ പഴങ്ങളില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്.
പയറു വര്‍ഗ്ഗങ്ങള്‍ : പയറില്‍ ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നു.
സിങ്ക് കരളില്‍നിന്നും റെറ്റിനയിലേക്ക് വിറ്റാമിന്‍ എ എത്തിക്കുന്നു. ഇത് മെലാനിന്‍ ഉദ്പ്പാദനത്തിനു കാരണമാകുന്നു.
കാരറ്റ്: ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയിരിക്കുന്ന കാരറ്റില്‍ ധാരാളം കണ്ണിനു പ്രയോജനകരമായ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

