മോസ്ക്കോയിലെ ചൈനീസ് ചര്‍ച്ചുകളില്‍ 50,000 ബൈബിളുകള്‍ വിതരണം ചെയ്തു
മോസ്ക്കോ: യു.എസിലെ ഒക്ളഹോമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുവിശേഷ സംഘടനയാണ് ബൈബിള്‍സ് ഫോര്‍ ചൈന.
സ്വന്ത രാജ്യത്തും വിവിധ രാജ്യങ്ങളിലും തൊഴിലും ബിസിനസ്സും മറ്റുമായി കഴിയുന്ന ചൈനാക്കാരെ സുവിശേഷീകരിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സുവിശേഷ സംഘടനയാണ് ബൈബിള്‍ ഫോര്‍ ചൈന.
നേരത്തെ റഷ്യയുടെ തലസ്ഥാന നഗരിയായ മോസ്ക്കോയിലെ വിവിധ ചൈനീസ് ചര്‍ച്ചുകളില്‍ 50,000 ബൈബിളുകള്‍ വിതരണം ചെയ്യാനായി സംഘടന തീരുമാനിക്കുകയും മോസ്ക്കോയിലേക്കു ബൈബിളുകള്‍ അയയ്ക്കുകയും ചെയ്തു.
എന്നാല്‍ റഷ്യ യുക്രൈനു മേല്‍ നടത്തിയ ആക്രമണങ്ങളും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും മൂലം ബൈബിളുകള്‍ എത്തേണ്ട സ്ഥലത്ത് എത്തിക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ സംഘടനാ പ്രവര്‍ത്തകര്‍ നിരാശരാകാതെ ദൈവപ്രവര്‍ത്തിക്കായി കാത്തിരുന്നു. റഷ്യ-ചൈന അതിര്‍ത്തികള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആത്മാക്കള്‍ ദൈവവചനത്തിനായി ദാഹിക്കുന്നുണ്ടായിരുന്നു.
സംഘടനയുടെ മിഷണറിമാര്‍ മോസ്ക്കോ നഗരങ്ങളില്‍ ബൈബിളുകള്‍ വിതരണം ചെയ്യുകയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കര്‍ത്തൃവേലയ്ക്കായി സമര്പ്പണങ്ങളുള്ളവര്ക്കായി പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തതായി ബൈബിള്‍സ് ഫോര്‍ ചൈന നേതാവ് കുര്‍ട്ട് റോവന്സ്റ്റിന് പറഞ്ഞു.
ലോകത്തിന്റെ വിവിധയിടങ്ങളിലെ ഗ്രാമങ്ങളില്‍ പോലും ജീവിക്കുന്ന ചൈനാക്കാര്‍ക്ക് പരമാവധി ബൈബിളുകള്‍ എത്തിക്കാനാണ് സംഘടന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

