ഹൈഹീല്‍ഡ് ചെരിപ്പുകള്‍ ധരിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങള്‍
ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ധരിക്കുന്നത് ഒരു ട്രെന്‍ഡായി കാണുന്നവരേറെയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ .
കാണാന്‍ ഭംഗിയും സ്റ്റൈലും ഉണ്ടെങ്കിലും ഇത്തരത്തിലുള്ള പാദരക്ഷകള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
വളരെ കുറച്ചു ദിവസങ്ങള്‍ ഉപയോഗിച്ചാല്‍ പോലും വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
ഒന്നാമതായി നടുവേദന: ഹൈഹീല്‍ഡ് ധരിക്കുമ്പോള്‍ നിങ്ങളുടെ കാലുകള്‍ക്ക് ശരിയായ സപ്പോര്‍ട്ട് ലഭിക്കുകയില്ല. ഇത് നട്ടെല്ലിന് പ്രശ്നങ്ങളുണ്ടാക്കുന്നതിന് കാരണമാകുന്നു. ഇതിലൂടെ അസഹനീയമായ വേദന ഉണ്ടാകുന്നു.
കാല്‍ വേദന: ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ധരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കുന്നത് കാലുകള്‍ക്ക് ആണ്.
ഇവ ധരിക്കുമ്പോള്‍ നമ്മള്‍ സാധാരണ നില്‍ക്കുന്നതില്‍നിന്ന് വ്യത്യസ്തമായി ഉപ്പൂറ്റി ഉയര്‍ന്നു നില്‍ക്കുന്നു. ഇതിലൂടെ ശരീരത്തിന്റെ ഭൂരിഭാഗവും കാല്‍വിരലുകളുടെ ഭാഗത്തേക്കായി വരുന്നു.
ഞരമ്പുകള്‍ : ഹൈഹീല്‍ഡ് ധരിക്കുന്നത് ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ വരുന്നതിന് കാരണമാകുന്നു. കാല്‍ പാദത്തില്‍ മരവിപ്പ് ഉണ്ടാകുകയും ഇത് കാല്‍ മുഴുവനും വ്യാപിക്കുകയും ചെയ്യുന്നു.
പേശി: വര്‍ഷങ്ങളായി ഹൈഹീല്‍ഡ് ധരിക്കുന്ന സ്ത്രീകളുടെ കാലിലെ പേശികളില്‍ ബലക്ഷയം ഉണ്ടാകുന്നു. കാലില്‍ വേദനയും നീരും വരുന്നതിനും ഇത് കാരണമാകുന്നു.

