സൌന്ദര്യവര്‍ദ്ധക ഉല്‍പ്പന്നം ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ചതായി യുവതിയുടെ പരാതി

സൌന്ദര്യവര്‍ദ്ധക ഉല്‍പ്പന്നം ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ചതായി യുവതിയുടെ പരാതി

Breaking News Health

സൌന്ദര്യവര്‍ദ്ധക ഉല്‍പ്പന്നം ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ചതായി യുവതിയുടെ പരാതി

വാഷിംഗ്ടണ്‍ ‍: പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സൌന്ദര്യവര്‍ദ്ധക ഉല്‍പ്പന്ന കമ്പനിയായ ലോറിയാലിനെതിരെ ഗുരുതരമായ പരാതിയുമായി യുവതി രംഗത്ത്.

ലോറിയാലിന്റെ ഹെയര്‍ സ്ട്രൈറ്റനിംഗ് ഉല്‍പ്പന്നം ഉപയോഗിച്ചതിന് പിന്നാലെ ഗര്‍ഭാശയ അര്‍ബുദം ബാധിച്ചെന്ന പരാതിയില്‍ അമേരിക്കന്‍ സ്വദേശിനിയായ ജെന്നി മിച്ചല്‍ ആണ് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

ഇന്നലെയാണ് യുവതി കേസ് നല്‍കിയത്. താന്‍ രണ്ടു പതിറ്റാണ്ടിലേറെയായി ലോറിയാലിന്റെ ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതിന്റെ ഫലമായി അര്‍ബുദം ബാധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നതായും യുവതി പരാതിയില്‍ പറയുന്നു.

അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരായ വനിതകള്‍ക്കിടിയില്‍ ഗര്‍ഭാശയ അര്‍ബുദം കൂടിവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കമ്പനികള്‍ തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനായി കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു അഭിഭാഷകനായ ബെന്‍ക്രംപ് വെളിപ്പെടുത്തി.

ഹെയര്‍ സ്ട്രൈറ്റനിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഗര്‍ഭാശയ അര്‍ബുദത്തിന് കാരണമാകാമെന്ന് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

വര്‍ഷത്തില്‍ നാല് തവണ വരെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചവരില്‍ കാന്‍സറിന്റെ സാദ്ധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.