ദിവസവും പൌഡര്‍ ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ സാദ്ധ്യതയെന്ന്

ദിവസവും പൌഡര്‍ ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ സാദ്ധ്യതയെന്ന്

Breaking News Health

ദിവസവും പൌഡര്‍ ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ സാദ്ധ്യതയെന്ന്
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നല്ലൊരു വിഭാഗം ആളുകളും പൌഡര്‍ ഉപയോഗിക്കുന്നവരാണ്.

എന്നാല്‍ പൌഡറിന്റെ ഉപയോഗം പതിവായാല്‍ മാരകമായ രോഗത്തിനു വരെ കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

പിച്ച് മൂല്യം കൂടുതലാണെന്നതിന്റെ പേരില്‍ അടുത്തിടെയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൌഡറിന്റെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കിയത്.

ഇതോടെ വിപണിയില്‍നിന്നും ഉല്‍പ്പന്നം പിന്‍വലിക്കാന്‍ കമ്പനി സന്നദ്ധമായി. വിപണിയില്‍ ലഭിക്കുന്ന പൌഡറുകളില്‍ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്.

ഇത് ശ്വസിക്കുന്നതിലൂടെ ശ്വസകോശത്തില്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നു. ബേബി പൌഡറുകളിലും ഇവ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, സിലിക്കണ്‍ ‍, ഓക്സിജന്‍ എന്നിവയാണ് പൌഡറുകളില്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത്.

മുഖത്തെയും ശരീരത്തിലെയും ഈര്‍പ്പവും എണ്ണമയവും വലിച്ചെടുക്കുന്നതിനാണ് പലരും പൌഡര്‍ ഉപയോഗിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.