കര്‍ത്താവിന്റെ വരവ് ആസന്നമായി; സ്വന്ത ദേശത്തേക്കുള്ള യഹൂദന്റെ വരവില്‍ വന്‍ വര്‍ദ്ധനവ്

കര്‍ത്താവിന്റെ വരവ് ആസന്നമായി; സ്വന്ത ദേശത്തേക്കുള്ള യഹൂദന്റെ വരവില്‍ വന്‍ വര്‍ദ്ധനവ്

Breaking News Middle East USA

കര്‍ത്താവിന്റെ വരവ് ആസന്നമായി; സ്വന്ത ദേശത്തേക്കുള്ള യഹൂദന്റെ വരവില്‍ വന്‍ വര്‍ദ്ധനവ്

യെരുശലേം: മുന്‍കാലങ്ങളെ അപേക്ഷിച്ച് യഹൂദ ജനതയുടെ സ്വന്ത ദേശത്തേക്കുള്ള മടങ്ങി വരവില്‍ വന്‍ വര്‍ദ്ധനവെന്ന് കണക്കുകള്‍ ‍.

യഹൂദ കലണ്ടര്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 60,000-ത്തോളം യഹൂദന്മാരാണ് വിവിധ രാജ്യങ്ങളില്‍നിന്നായി സ്വന്ത ദേശത്തേക്ക് മടങ്ങിയെത്തിയത്.

ഇത് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായ കുടിയേറ്റ കണക്കുകളില്‍ ഏറ്റവും വലിയതാണെന്ന് യഹൂദ ഏജന്‍സിയായ ഇവ ഓഫ് റോഷ് ഹഷന്ന പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതലും റഷ്യാക്കാരും യുക്രൈന്‍കാരുമാണ് വരുന്നത്.

2021 സെപ്റ്റംബര്‍ മുതല്‍ 2022 സെപ്റ്റംബര്‍ 1 വരെയായി 93 രാജ്യങ്ങളില്‍നിന്നുമാണ് യഹൂദര്‍ യിസ്രായേലില്‍ എത്തിച്ചേര്‍ന്നത്. ഇതില്‍ 14,000 പേര്‍ റഷ്യ, യുക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്.

യു.എസ്. കാനഡ എന്നിവിടങ്ങളില്‍നിന്നും 3800 പേരും, ഫ്രാന്‍സ് 2500, ബെലുറസ് 1600, എത്യോപ്യ 1450, അര്‍ജന്റീന 1200, യുകെ. 600, സൌത്ത് ആഫ്രിക്ക 500, ബ്രസീല്‍ 400 എന്നിങ്ങനെയാണ് പ്രധാന കണക്കുകള്‍ ‍. 2024 ആകുമ്പോഴേക്കും യിസ്രായേലില്‍ ജനസംഖ്യ ഒരു കോടി കടക്കുമെന്നുമാണ് കണക്ക്. ഇപ്പോള്‍ 92.2 ലക്ഷമാണ് ജനസംഖ്യ. വിവിധ രാജ്യങ്ങളിലായി ഇപ്പോഴും പകുതിയോളം യഹൂദര്‍ താമസിക്കുന്നുണ്ട്.

എഡി 70-നു ശേഷം നടന്ന പാലായനം മുതല്‍ യഹൂദര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിന്നിച്ചിതറപ്പെടുകയുണ്ടായി. ഏതാണ്ട് പകുതിയോളം പേര്‍ മാത്രമേ 1948-ല്‍ യിസ്രായേല്‍ പുനസ്ഥാപിക്കപ്പെട്ടപ്പോള്‍ രാജ്യത്ത് ഉണ്ടായിരുന്നുള്ളു.

ഭൂമിയില്‍ എതിര്‍ക്രിസ്തുവിന്റെ വാഴ്ചയുടെ അന്ത്യ സമയത്ത് നടക്കുന്ന ഘോരമായ ഹര്‍മ്മഗദ്ദോന്‍ യുദ്ധത്തിനുശേഷം സാത്താനും എതിര്‍ക്രിസ്തുവും കള്ളപ്രവാചകനും അവരവര്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റപ്പെടും. അതിനുശേഷം ഭൂലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കപ്പെട്ട യഹൂദനെ അവരുടെ വാഗ്ദത്ത ദേശമായ യിസ്രായേലിലേക്ക് കര്‍ത്താവ് കൂട്ടി വരുത്തും. നിലവില്‍ രാജ്യത്ത് കഴിയുന്ന യഹൂദന്മാരും സകല രാജ്യങ്ങളില്‍നിന്നുമുള്ള യഹൂദരും ഒന്നായിത്തീരും.

(മത്തായി 24: 29,31). അറിയപ്പെടാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന യഹൂദരെ ഒന്നിച്ചു കൂട്ടുമെന്ന് ആമോസ് പ്രവാചകനും പ്രവചിച്ചിട്ടുണ്ട്. (9:9).

അങ്ങനെ യഹൂദര്‍ക്ക് അവകാശപ്പെട്ട ദേശത്തേക്ക് അബ്രഹാം മുതലുള്ള പിതാക്കന്മാരുടെ കാലം മുതലുള്ള വാഗ്ദത്തം നിറവേറപ്പെടുമെന്ന് ബൈബിളില്‍ വിവിധ ഭാഗങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. (യെശയ്യാവ് 11:11,12, 60:8.9, യിരെമ്യാവ് 3:18, 16:15, 23:8, 31:8-10, യെഹെ. 20:41, 34:13-15, 36:24) ഈ പ്രവചനങ്ങള്‍ പരിപൂര്‍ണ്ണമായി നിറവേറ്റപ്പെടണമെങ്കില്‍ അതിനു മുന്നോടിയായി ലോകത്ത് അതിപ്രധാനമായ ഒന്നു സംഭവിക്കണം.

അത് നാം എല്ലാവരും പ്രത്യാശയോടെ കാത്തിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മടങ്ങിവരവ് ആണ്. അതിനുള്ള സമയം ഏറ്റവും അടുത്തിരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.