ബഹുമാനിക്കപ്പെടേണ്ട കുടുംബ ജീവിതം

ബഹുമാനിക്കപ്പെടേണ്ട കുടുംബ ജീവിതം

Articles Breaking News Editorials

ബഹുമാനിക്കപ്പെടേണ്ട കുടുംബ ജീവിതം

പല കുടുംബങ്ങളിലും ഇന്ന് അസ്വാരസ്യങ്ങള്‍ തിളച്ചു മറിയുന്നുണ്ട്. ഭാര്യയും ഭര്‍ ത്താവും തമ്മില്‍ ‍, മാതാപിതാക്കളും മക്കളും തമ്മില്‍ ‍, സഹോദരങ്ങള്‍ തമ്മില്‍ എന്നുവേണ്ട സകല മനുഷ്യരിലും പരസ്പര സ്നേഹത്തിന്റെ അഭാവം നിലനില്‍ക്കുന്നു.

കുടുംബങ്ങളില്‍ ആദ്യകാലങ്ങളിലുണ്ടായിരുന്ന സ്നേഹവും ബഹുമാനവും കരുതലുമൊക്കെ ഇന്നു ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുടുംബ തകര്‍ച്ചകള്‍ ‍, അക്രമങ്ങള്‍ ‍, കൊലപാതകങ്ങള്‍ ഒക്കെയും ഇന്നു പല കുടുംബങ്ങളെയും തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നു.

ഇത് എന്തുകൊണ്ട് നടന്നു എന്നുള്ളതിന് ഒരുപാട് ന്യായവാദങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഒറ്റവരിയില്‍ നമുക്ക് ഉത്തരം കണ്ടുപിടിക്കുവാന്‍ സാധിക്കും. ദൈവസ്നേഹം ഇല്ലാതെപോയി എന്ന യാഥാര്‍ത്ഥ്യം. ബൈബിളില്‍ തന്റെ ഭാര്യയെക്കുറിച്ച് ആദിമ മനുഷ്യനായ ആദാമിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: “ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍നിന്നു അസ്ഥിയും എന്റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു” (ഉല്‍പ്പത്തി 2:23) എന്നാണ്.

ഹവ്വായോട് ദൈവം പറഞ്ഞു: “നീ വേദനയോടെ മക്കളെ പ്രസവിക്കും, നിന്റെ ആഗ്രഹം നിന്റെ ഭര്‍ത്താവിനോട് ആകും, അവന്‍ നിന്നെ ഭരിക്കും” (ഉല്പ്പ. 3:16) എന്നുമാകുന്നു.

പുതിയ നിയമത്തില്‍ അപ്പോസ്തോലനായ പൌലോസില്‍ക്കൂടി ദൈവം മാതാപിതാക്കന്മാര്‍ക്ക് നല്‍കുന്ന സന്ദേശം ഇപ്രകാരമാണ് “പിതാക്കന്മാരെ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുവിന്‍ ‍” (എഫേ.6:4) എന്നാണ്. അതുപോലെ മക്കളോട് പറയുന്നു: “മക്കളെ നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍ അതു ന്യയമല്ലോ” (എഫേ. 6:1).

മേല്‍ വിവരിച്ച ദൈവിക കല്‍പ്പനകള്‍ എല്ലാംതന്നെ ഒരു കുടുംബത്തിലെ മാതാപിതാക്കളും മക്കളുമൊക്കെ പരസ്പരം അംഗീകരിക്കുകയും അനുസരിക്കുകയും, അത് നടപ്പില്‍ വരുത്തുകയും ചെയ്താല്‍ നിങ്ങളുടെ ഭവനങ്ങളില്‍ അസഹിഷ്ണതയോ, കലഹങ്ങളോ ഉണ്ടാകുകയില്ലെന്ന് അനേകം നല്ല ക്രൈസ്തവ കുടുംബങ്ങളിലെ ജീവിതരീതികള്‍ വീക്ഷിച്ചാല്‍ മനസ്സിലാക്കുവാന്‍ സാധിക്കും.

ഇവരൊക്കെ ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും കര്‍ത്താവിനെ സ്വന്തം രക്ഷിതാവും ദൈവവുമായി അംഗീകരിച്ച് ആരാധിക്കുകയും ചെയ്യുന്നവരാണെന്നതാണ് ഇവരുടെ ജീവിതത്തിന്റെ വിജയരഹസ്യം.

മാതാപിതാക്കള്‍ മക്കളെ ശിക്ഷിച്ചു വളര്‍ത്തുക മാത്രമല്ല മക്കളുടെ മുമ്പില്‍ നല്ല മാതൃകയുള്ള മാതാപിതാക്കളായി ജീവിക്കുകയും വേണം. അങ്ങനെയുള്ള മക്കളാണ് നല്ല പൌരന്മാരായിത്തീരുന്നത്. അല്ലാതെ മാതൃക കാട്ടാതെ മക്കളെ അടിച്ചമര്‍ത്തി വളര്‍ത്തിയാല്‍ അവര്‍ വളര്‍ന്നു വരുമ്പോള്‍ മാതാപിതാക്കളെ ബഹുമാനിക്കണമെന്നില്ല.

ദൈവവചനം ഹൃദയത്തില്‍ പകര്‍ന്നു ലഭിക്കുമ്പോഴാണ് ദൈവികഭയവും ബഹുമാനവും സ്നേഹവുമൊക്കെ പ്രകടമാക്കുവാന്‍ ഇടയാകുന്നത്. ഇങ്ങനെയുള്ളവര്‍ കോപിഷ്ഠരും, സംശയരോഗികളും, കൊലപാതകികളും ആകുകയില്ലെന്ന് ബൈബിള്‍ തെളിയിച്ചു തരുന്നു.

ദൈവം നമ്മെ പരിപാലിക്കുന്ന ദൈവമാണ്. നിശ്ചയമായും നമ്മെ സഹായിക്കും.
പാസ്റ്റര്‍ ഷാജി. എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.