നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമം; ക്രിസ്ത്യന്‍ വിട്ടമ്മയ്ക്കും 5 മക്കള്‍ക്കും വധഭീഷണി

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമം; ക്രിസ്ത്യന്‍ വിട്ടമ്മയ്ക്കും 5 മക്കള്‍ക്കും വധഭീഷണി

Breaking News Top News

പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമം; ക്രിസ്ത്യന്‍ വിട്ടമ്മയ്ക്കും 5 മക്കള്‍ക്കും വധഭീഷണി
ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വീട്ടമ്മയ്ക്കും 5 മക്കള്‍ക്കും ഇസ്ളാമിക തീവ്രവാദികളുടെ വധഭീഷണി.

ഇവര്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ളാം മതത്തിലേക്ക് ചേരണമെന്നുള്ള ആവശ്യം നിരസിച്ചതിനാലാണ് വധഭീഷണിയെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍. നസീം ബീബി എന്ന വീട്ടമ്മയും മക്കളുമാണ് ജീവനെ ഭയന്ന് ഒളിവില്‍ കഴിയുന്നത്.

ഇവരുടെ പ്രദേശത്ത് ഇസ്ളാമിക തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായുണ്ട്. ഇവിടത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ നിര്‍ബന്ധിച്ച് മതംമാറ്റി ഇസ്ളാമാക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇവിടത്തെ നൂറോളം ക്രിസ്ത്യാനികളെ ലക്ഷ്യമാക്കിയായിരുന്നു തീവ്രവാദികളുടെ പ്രവര്‍ത്തനം. ഇതില്‍ വശംവദരാകാത്തവരെ ഭീഷണിപ്പെടുത്തുകയാണ്. നസീമിന്റെ ഭര്‍ത്താവിനു വീടും, നാലു പെണ്‍മക്കളെ വിവാഹം ചെയ്തു വിടാനുള്ള സാമ്പത്തികം എന്നിവ തീവ്രവാദികള്‍ വാഗ്ദാനം ചെയ്തു.

നിര്‍ഭാഗ്യവശാല്‍ നസീമിന്റെ ഭര്‍ത്താവ് ഈ ഓഫറില്‍ വീണുപോയി. അതിനാല്‍ അയാള്‍ക്ക് ഭീഷണിയില്ല. എന്നാല്‍ ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട താന്‍ ക്രിസ്തു മാര്‍ഗ്ഗം ഉപേക്ഷിക്കില്ലെന്നും അടിയുറച്ചു നില്‍ക്കുമെന്നും മക്കളും തനിക്കൊപ്പമുണ്ടെന്നും നസീം പറഞ്ഞു.

ഇവര്‍ക്ക് 8 മുതല്‍ 22 വരെയുള്ള മക്കളാണുള്ളത്. വധഭീഷണിയില്‍നിന്നും രക്ഷപെടാനായി നസീമും മക്കളും അവരുടെ പാസ്റ്ററെ അഭയം തേടി.

ഇദ്ദേഹം ഇവരെ രഹസ്യമായി മറ്റൊരു സ്ഥലത്ത് പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ തീവ്രവാദികള്‍ നസീമിനെയും മക്കളെയും അന്വേഷിച്ചു വരികയുണ്ടായി. ദൈവമക്കള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.