ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ല
ന്യൂഡെല്‍ഹി: യുപിഐ സേവനങ്ങള്‍ക്കു സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ലെന്നു കേന്ദ്ര ധനമന്ത്രാലയം. അത്തരം ആലോചനകള്‍ ഇല്ലെന്നു മന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ പണമിടപാടുകള്‍ക്കു പ്രോത്സാഹനം നല്‍കുന്നതാണു സര്‍ക്കാര്‍ നിലപാട്.
ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോഴുണ്ടാകുന്ന കമ്പനികളുടെ ചിലവ് മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്മെന്റുകല്ക്കു റിസര്‍വ്വ് ബാങ്ക് ഈടാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയത്.
ഗൂഗിപേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ചുമത്താനുള്ള സാദ്ധ്യതയെക്കുറിച്ച് ആര്‍ബിഐ ഓഹരിയുടമകളില്‍നിന്ന് പ്രതികരണം തേടിയെന്നായിരുന്നു റിപ്പോര്‍ട്ട്.
രാജ്യത്ത് ഏറ്റവും സ്വീകാര്യമായ ഡിജിറ്റല്‍ പേയ്മെന്റ് പ്ളാറ്റ്ഫോമാണ് യുപിഐ. 600 കോടി ഇടപാടുകള്‍ ഒരു മാസം ഇതുവഴി നടക്കുന്നു.

