ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനിയായതിന് യുവാവിന്റെ കൈവെട്ടി

ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനിയായതിന് യുവാവിന്റെ കൈവെട്ടി

Africa Breaking News

ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനിയായതിന് യുവാവിന്റെ കൈവെട്ടി

ഉഗാണ്ടയില്‍ ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനിയായതിന് മതമൌലികവാദികള്‍ യുവാവിന്റെ കൈവെട്ടി.

കിഴക്കന്‍ ഉഗാണ്ടയില്‍ ലൂക്ക ജില്ലയില്‍ മൌമോ ഗ്രാമത്തിലെ മുസ ജോണ്‍ കസാദ (42) യ്ക്കാണ് ആക്രമണത്തിനിരയാകേണ്ടിവന്നത്. കസാദ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന ഒരു പരസ്യ യോഗത്തില്‍ ആണ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചത്.

ഇതേത്തുടര്‍ന്ന് ഒരു ദൈവസഭയില്‍ ഭാര്യ അസിയ നൈഗഗയും 6 മക്കള്‍ക്കും ഒപ്പം 3 ആഴ്ചയായി സഭായോഗത്തില്‍ പങ്കെടുത്തു വരികയായിരുന്നു.

മോസ്ക്കിലെ പ്രാര്‍ത്ഥന നിര്‍ത്തി സഭയിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ സജീവമായി പങ്കെടുത്തു. ഈ വിവരം മുസ്ളീങ്ങള്‍ അറിയുവാനിടയായി. കസാദയും ഭാര്യയും ജൂലൈ 26-ന് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ പാസ്റ്റര്‍ക്ക് കസാദയുടെ സഹോദരന്മാരില്‍നിന്നും ഒരു സന്ദേശം ലഭിച്ചു.

മുസ കസാദയും കുടുംബവും നിങ്ങളുടെ ചര്‍ച്ചില്‍ പങ്കെടുക്കുന്നു. വേഗം നിര്‍ത്തി വെയ്ക്കുക. അല്ലാത്ത പക്ഷം പ്രശ്നങ്ങള്‍ ഉണ്ടാകും, എന്നുള്ള ഉപദേശരൂപേണയുള്ള സന്ദേശമായിരുന്നു അത്.

ഉടന്‍തന്നെ പാസ്റ്റര്‍ കസാദയും കുടുംബത്തെയും ഇഗാണ്ട ജില്ലയിലെ നഹനണ്ടി ഗ്രാമത്തിലേക്ക് അയച്ചു. ബുക്കാഡി ഗ്രാമത്തിനു സമീപമുള്ള നകാബോണ്ടേയില്‍ രാവിലെ 11.45ന് എത്തിയപ്പോള്‍ ഒരു കരിമ്പ് ഫാക്ടറിക്കു സമീപം റോഡില്‍ 4 മുസ്ളീങ്ങള്‍ അവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു.

അള്ളാഹുവാണ് നിന്നെ ഞങ്ങളുടെ കൈയ്യില്‍ എത്തിച്ചതെന്ന് പറഞ്ഞ് ആക്രമിക്കുകയും ഭാര്യയോട് ക്രിസ്ത്യന്‍ ഗാനം പാടാന്‍ പറയുകയും കസാദയുടെ കൈ വെട്ടുകയും ചെയ്തു. അവര്‍ തടികൊണ്ട് ഭര്‍ത്താവിനെ അടിച്ചെന്നും ഭാര്യ നൈഗാഗ പറഞ്ഞു.

ഭര്‍ത്താവിനെ കൊല്ലാനുള്ള ശ്രമത്തിനിടയില്‍ കരിമ്പു തോട്ടത്തിലേക്ക് ഒരു ട്രക്കു വരികയും അതിലെ തൊഴിലാളികളെ കണ്ട് അക്രമികള്‍ ഓടിപോവുകയായിരുന്നുവെന്നും തൊഴിലാളികള്‍ കസദയുടെ മുറിഞ്ഞ കൈകള്‍ കെട്ടി ട്രക്കില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്ന് നൈഗഗ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.