പുരുഷന്മാരേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് സ്ത്രീകളെന്ന് പഠനം
ന്യൂഡെല്‍ഹി: രാജ്യത്ത് പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ മൂന്നിരട്ടി വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്.
2017-18, 2019-20 വര്‍ഷങ്ങളില്‍ തൊഴില്‍ ശക്തിയില്‍ ഗ്രാമീണ മേഖലകളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സ്ത്രീകളഉടെ എണ്ണം 23 മുതല്‍ 24 ശതമാനം വരെ ആയിരുന്നെങ്കില്‍ പുരുഷന്മാരുടെ എണ്ണം ഏഴ് മുതല്‍ എട്ട് ശതമാനം വരെയായിരുന്നു.
15 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് ജോലിചെയ്യുന്നവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
ഇതേ കാലയളവില്‍ നഗര മേഖലകളിലെ നിരക്ക് 15 ശതമാനം (സ്ത്രീകള്‍ ), 3-4 ശതമാനം (പുരുഷന്മാര്‍ ) എന്നിങ്ങനെയായിരുന്നുവെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍ .എസ്.ഒ.) പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
വികസിത രാജ്യങ്ങളില്‍ പാര്‍ട്ട് ടൈം ജോലികളുടെ അവസരം വര്‍ദ്ധിച്ചത് ഇന്ത്യയില്‍ സ്ത്രീകളിലെ തൊഴില്‍ പങ്കാളിത്ത നിരക്ക് ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടിപരാമര്‍ശിക്കുന്നു.

