ലഹരി കേന്ദ്രങ്ങളില്‍നിന്നും യുവാക്കാള്‍ ക്രിസ്തുവിങ്കലേക്ക്

ലഹരി കേന്ദ്രങ്ങളില്‍നിന്നും യുവാക്കാള്‍ ക്രിസ്തുവിങ്കലേക്ക്

Breaking News Europe

ബ്രസീലിലെ ലഹരി കേന്ദ്രങ്ങളില്‍നിന്നും യുവാക്കാള്‍ ക്രിസ്തുവിങ്കലേക്ക്

സാവോപോളോ: ബ്രസീലിലെ ലഹരി പ്രദേശത്തുനിന്നും യുവാക്കള്‍ യേശുക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നത് വലിയ പ്രത്യാശ നല്‍കുന്ന വാര്‍ത്തയാണ്.

മയക്കു മരുന്നു കള്ളക്കടത്തിനു കുപ്രസിദ്ധമായ സാവോപോളോയിലെ മയക്കു മരുന്നു മാഫിയാ കേന്ദ്രങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ ത്യാഗോജ്ജ്വലമായ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് നിരവധി യുവാക്കള്‍ രക്ഷിക്കപ്പെട്ടു ക്രിസ്തുവിങ്കലേക്ക് കടന്നുവരുന്നതെന്ന് വേള്‍ഡ് മിഷണറി പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വേള്‍ഡ് മിഷണറി പ്രസിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി മിഷണറിമാരെ പരിശീലിപ്പിച്ച് സുവിശേഷ ലഘുലേഖകളും മറ്റും നല്‍കിയാണ് ലഹരി കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നത്.

ഡ്രസ്സിംഗ്സ് ഫോര്‍ ബ്രസീല്‍ ക്യാമ്പയിന്‍ എന്ന പേരിലാണ് ഭയം കൂടാതെ മിഷണറി പ്രവര്‍ത്തനം. 6,00,000 ദൈവവചന സുവിശേഷ പ്രതികള്‍ ഇതുവരെ വിതരണം ചെയ്തു.

ഇതുമൂലം നിരവധി യുവാക്കള്‍ മാനസാന്തരപ്പെട്ടു ക്രിസ്തുവിങ്കലേക്കു കടന്നുവന്നു, ഡബ്ളിയു എം പിയുടെ ലീഡര്‍ ഹെലന്‍ വില്യം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.