ക്യാന്‍സറിനു കാരണമാകുന്നു; പ്രമുഖ കമ്പനി ബോഡി സ്പ്രേ ഉള്‍പ്പെടെയുള്ളവ പിന്‍വലിക്കുന്നു

ക്യാന്‍സറിനു കാരണമാകുന്നു; പ്രമുഖ കമ്പനി ബോഡി സ്പ്രേ ഉള്‍പ്പെടെയുള്ളവ പിന്‍വലിക്കുന്നു

Breaking News Health

ക്യാന്‍സറിനു കാരണമാകുന്നു; പ്രമുഖ കമ്പനി ബോഡി സ്പ്രേ ഉള്‍പ്പെടെയുള്ളവ പിന്‍വലിക്കുന്നു

വാഷിംഗ്ടണ്‍ ‍: ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തു കണ്ടെത്തിയതിനെത്തുടര്‍ന്നു പ്രമുഖ സ്പ്രേ കമ്പനിയായ പിജി തങ്ങളുടെ ബോഡി സ്പ്രേ ഉള്‍പ്പ്ടെയുള്ള ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിക്കുന്നു.

യു.എസ്. ആസ്ഥാനമായുള്ള പ്രോക്ടര്‍ & ഗാംബിള്‍ സ്പ്രേ ഉല്‍പ്പന്നങ്ങളില്‍ ക്യാന്‍സറിനു കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തു പ്രത്യേക ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

ഓള്‍ഡ് സ്പൈസ്. സീക്രട്ട് എന്നീ ബ്രാന്‍ഡുകളാണ് കമ്പനി തിരികെ വിളിക്കുന്നതെന്നു അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. കമ്പനി വിപണിയിലിറക്കിയ 2023 കാലാവധി തീരുന്ന ഉല്‍പ്പന്നങ്ങളിലാണ് മാരക രാസവസ്തു കണ്ടെത്തിയത്.

ഓള്‍ഡ് സ്പൈസ്, സീക്രട്ട്, എയ്റോസോള്‍ സ്പ്രേ ആന്റി പെര്‍സ്പിറന്റുകള്‍ ‍, ഓള്‍ഡ് സ്പൈസസ് ബിലോ ഡെക്ക് എയ്റോസോള്‍ സ്പ്രേ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് കമ്പനി വിപണികളില്‍നിന്നും പിന്‍വലിക്കുന്നത്.

രക്തം, മജ്ജ തുടങ്ങിയവയില്‍ കാന്‍സറിനു കാരണമായേക്കാവുന്ന രാസവസ്തുക്കളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.