മുരിങ്ങാക്കായുടെ ഗുണവിശേഷങ്ങള്‍

മുരിങ്ങാക്കായുടെ ഗുണവിശേഷങ്ങള്‍

Health

മുരിങ്ങാക്കായുടെ ഗുണവിശേഷങ്ങള്‍
നമ്മുടെ ഭക്ഷണ വിഭവങ്ങളില്‍ അത്യാവശ്യം ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മുരിങ്ങ.

മുരിങ്ങയുടെ ഇല, പൂവ് കായ ഇവയെല്ലാം ഒരുപോലെ ഭക്ഷണ യോഗ്യമാണ്. പ്രോട്ടീന്‍ ‍, ജീവകം എ, ജീവകം സി, ഇരുമ്പ്, റൈബോളവിന്‍ ‍, മഗ്നീഷ്യം, മാംഗനീസ് എന്നിവയുടെ കലവറയാണ് മുരിങ്ങ.

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ശക്തിയേറിയ ആന്റി ഓക്സിഡന്റായ ക്യുവര്‍സെറ്റിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ക്ളോറോജെനിക ആസിഡ് എന്നിവയും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

അതുപോലെ മുരിങ്ങയില 3,4 ദിവസം തുടര്‍ച്ചയായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്ട്രോള്‍ കുറയും. മുരിങ്ങയിലയുടെ നീര് കുടിക്കുന്നത് ആര്‍ത്തവ വേദന അകറ്റാന്‍ സഹായിക്കുന്നു.

മുരിങ്ങക്കായ പതിവായി കഴിച്ചാല്‍ ദഹനപ്രശ്നങ്ങളെ അകറ്റും. ഒരുപിടി മുരിങ്ങയിലയുടെ തോരന്‍ വച്ച് ദിവസവും കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും.

മുരിങ്ങയിലയിലെ ആന്റി ബാക്ടീരിയല്‍ ‍, ആന്റി ബയോട്ടിക് ഗുണങ്ങള്‍ രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും വളര്‍ച്ച തടയുന്നു. വിഷാംശങ്ങളെ നീക്കം ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.