മൊബൈല്‍ സ്ക്രീനില്‍ തെളിയുന്നത് നമ്പറല്ല, ഇനി വിളിക്കുന്നവരുടെ പേര്‍

മൊബൈല്‍ സ്ക്രീനില്‍ തെളിയുന്നത് നമ്പറല്ല, ഇനി വിളിക്കുന്നവരുടെ പേര്‍

Breaking News Others

മൊബൈല്‍ സ്ക്രീനില്‍ തെളിയുന്നത് നമ്പറല്ല, ഇനി വിളിക്കുന്നവരുടെ പേര്‍

ന്യൂഡെല്‍ഹി: മൊബൈല്‍ ഫോണില്‍ വിളിച്ചവരെ കണ്ടെത്താനായി ട്രൂകോളറിന്റെയോ സൈബര്‍ വിദഗ്ദ്ധരുടെയോ സഹായം തേടുന്ന കാലം കഴിയുന്നു.

നമ്പറിനു പകരം വിളിക്കുന്നയാളിന്റെ പേര് ഫോണ്‍ സ്ക്രീനില്‍ തെളിയുന്നത് കാണാന്‍ അധികം കാത്തിരിക്കേണ്ടതില്ല. ഇതോടെ അജ്ഞാതരുടെ നമ്പറുകളും ഫോണ്‍ വിളി വഴിയുള്ള തട്ടിപ്പുകളും അവസാനിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

വിളിക്കുന്ന ആള്‍ മൊബൈല്‍ നമ്പര്‍ എടുക്കാന്‍ നല്‍കിയ രേഖയിലെ (കെ.വൈ.സി ഡാറ്റ) പേരാണ് സ്ക്രീനില്‍ തെളിഞ്ഞു വരിക.

ടെലികോം വകുപ്പില്‍നിന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചു കഴിഞ്ഞു. കൂടിയാലോചന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് ട്രായ് ചെയര്‍മാന്‍ പി.ഡി. വഗേല പറഞ്ഞു.

ടെലികോം വകുപ്പ് മാനദണ്ഡങ്ങള്‍ പ്രകാരം മൊബൈല്‍ കമ്പനികള്‍ ചെയ്യുന്ന കെ.വൈ.സി. രേഖകളിലെ പേരാണ് ഫോണ്‍ സ്ക്രീനില്‍ ദൃശ്യമാവുകയെന്നും വഗേല വ്യക്തമാക്കി.

ശേഖരിച്ചു സൂക്ഷിക്കുന്ന പേരുവിവരങ്ങളില്‍നിന്നും കോളര്‍മാരെ തിരിച്ചറിയുന്ന ട്രൂകോളര്‍ പോലുള്ള ആപ്പുകളേക്കാള്‍ കൃത്യതയും സുതാര്യതയും കൊണ്ടുവരാനും വിളിക്കുന്നവരെ തിരിച്ചറിയാനും ഈ പുതിയ സംവിധാനം ഏറെ സഹായിക്കും.

അനാവശ്യമായ വാണിജ്യ വിളികള്‍ അല്ലെങ്കില്‍ സ്പാം കോളുകളും സന്ദേശങ്ങളും തടയാന്‍, ബ്ളോക്ക് ചെയ്യാന്‍ സാങ്കേതിക വിദ്യയും ട്രായ് നടപ്പാക്കിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.