ഷെയ്ക്കും ഭാര്യയും ക്രിസ്തുവിനെ സ്വീകരിച്ചതിന് ആരാധനാലയവും വീടും തകര്‍ത്തു

ഷെയ്ക്കും ഭാര്യയും ക്രിസ്തുവിനെ സ്വീകരിച്ചതിന് ആരാധനാലയവും വീടും തകര്‍ത്തു

Africa Breaking News

ഷെയ്ക്കും ഭാര്യയും ക്രിസ്തുവിനെ സ്വീകരിച്ചതിന് ആരാധനാലയവും വീടും തകര്‍ത്തു

കമ്പാല: കിഴക്കന്‍ ഉഗാണ്ടയില്‍ മുസ്ളീം ഷെയ്ക്കും ഭാര്യയും യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് രോക്ഷാകുലരായ മുസ്ളീം ജനക്കൂട്ടം പാസ്റ്ററുടെ വീടും സഭാഹാളും അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തു. കിബുകു ജില്ലയിലെ മലാകാചോമോ ഗ്രാമത്തിലാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

മെയ് ആറിന് രാവിലെ മുസ്ളീം ഷെയ്ക്കായ മുസ്യോയ അനാസിയും ഭാര്യയും രക്ഷിക്കപ്പെട്ടു ക്രൈസ്തവ മാര്‍ഗ്ഗം സ്വീകരിച്ചു. വിവരം നാട്ടില്‍ പരന്നു. അന്നു ഉച്ചയ്ക്ക് ഒരു സംഘം മുസ്ളീങ്ങള്‍ മലാകാചോമോയിലെ റിവൈവല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ആരാധനാലയവും സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ വില്‍ബര്‍ ഫൊയ്സ് നായയുടെ വീടും തീവെച്ചു നശിപ്പിച്ചു.

സംഭവ ദിവസം രാവിലെ 9 മണിക്ക് റിവൈവല്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയിലെ സുവിശേഷകര്‍ അനാസിയുടെ വീടു സന്ദര്‍ശിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ രണ്ടു വര്‍ഷത്തിലേറെയായി കടുത്ത രോഗ ബാധിതയായി ബുദ്ധിമുട്ടിലായിരുന്നു. ഇരുവരും ആവശ്യപ്പെട്ട പ്രകാരം സഭക്കാര്‍ രോഗിക്കുവേണ്ടി ശക്തമായി പ്രാര്‍ത്ഥിച്ചു. ഉടന്‍തന്നെ രോഗി സൌഖ്യം പ്രാപിച്ചു എഴുന്നേറ്റു ഭക്ഷണം ആവശ്യപ്പെട്ടു.

ഇവര്‍ കടുത്ത തൊണ്ടവേദനയും നെഞ്ചെരിച്ചിലുമായി ഭാരപ്പെടുകയായിരുന്നു. കട്ടിയുള്ള ആഹാരം കഴിക്കാന്‍ സാധിച്ചിരുന്നില്ല. ദൈവമക്കളുടെ പ്രാര്‍ത്ഥനയാല്‍ കര്‍ത്താവ് സൌഖ്യം നല്‍കിയപ്പോള്‍ അവര്‍ കുറച്ചു പാകം ചെയ്ത പഴം ചോദിച്ചു. ഉടന്‍തന്നെ തയ്യാറാക്കി നല്‍കിയപ്പോള്‍ നെഞ്ചെരിച്ചില്‍ കുറഞ്ഞു. ഈ അത്ഭുത സൌഖ്യം കര്‍ത്താവായ യേശുക്രിസ്തുവിനെ സ്വീകരിക്കുന്നതിലേക്കെത്തിച്ചു.

അനാസികയും ഭാര്യയുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും കര്‍ത്താവിനായി സമര്‍പ്പിക്കുകയും ചെയ്തു. ഈ വിവരെ പൊടുന്നനെ നാട്ടില്‍ വാര്‍ത്തയായി. അനാസി സുവിശേഷകരെത്തിയ വിവരം പറഞ്ഞു. തുടര്‍ന്നു അനാസി 4 മണിയോടെ ചര്‍ച്ചിലേക്കു പോയി.

ഈ സമയം വടികളും മാരകായുധങ്ങളുമായി എത്തിയ മുസ്ളീങ്ങള്‍ പാസ്റ്റര്‍ വില്‍ബര്‍ ഫൊയ്സിനോടു തര്‍ക്കിക്കുകയും ആരാധനാലയവും വീടും തീവെയ്ക്കുകയും തകര്‍ക്കുകയും ചെയ്തു.

സംഭവ സമയം പാസ്റ്ററും വിശ്വാസികളും ഓടി രക്ഷപെട്ടതിനാല്‍ ആക്രമണത്തില്‍നിന്നും രക്ഷപെടുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി വിവരങ്ങള്‍ വിലയിരുത്തി പ്രതികളായ ചിലരെ കസ്റ്റഡിയിലെടുത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.