1200 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സഭകള്‍ വളരുന്നു

1200 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സഭകള്‍ വളരുന്നു

Breaking News Top News

ലിബിയ: 1200 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സഭകള്‍ വളരുന്നു

ട്രിപ്പോളി: വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ലിബിയയില്‍ ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രൈസ്തവ സഭകളുടെ ഹൃദയഭൂമിയായിരുന്നു. പുരാതന ലിബിയയില്‍ നല്ലൊരു വിഭാഗം യഹൂദരും ഉണ്ടായിരുന്നു.

എന്നാല്‍ ഇസ്ളാമിക അധിനിവേശത്തെത്തുടര്‍ന്ന് ക്രൈസ്തവ വിശ്വാസികള്‍ക്ക് രാജ്യത്ത് നിലനില്‍ക്കാന്‍ കഴിയാത്തവണ്ണം ഇസ്ളാമിക അതിക്രമങ്ങളും അരാജകത്വങ്ങളും കൊടികുത്തിവാണതിനാല്‍ ക്രൈസ്തവ സമൂഹത്തിന്റെ വേരറുക്കപ്പെട്ടതായാണ് ചരിത്രം പറയുന്നത്. ഇപ്പോഴത്തെ ജനസംഖ്യയുടെ 97 ശതമാനവും മുസ്ളീങ്ങളാണ്. ക്രൈസ്തവ സമൂഹം വെറും 2.7 ശതമാനം മാത്രമാണ്. അതും റഷ്യന്‍ ഓര്‍ത്തഡോക്സ് വിഭാഗക്കാരാണ് അധികവും.

എന്നാല്‍ ലിബിയയിലെ സാമൂഹിക പരിസ്ഥിതിക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്റെയും ഇസ്ളാമിക മതമൌലികവാദികളുടെയും മറ്റും കടുത്ത പീഢനങ്ങളെ അതിജീവിച്ചുകൊണ്ട് ധാരാളം ആളുകള്‍ ദിനംപ്രതി യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ മിഷണറിയും ലിബിയയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡാമ്മി പറയുന്നു.

ഇസ്ളാമിക തീവ്രവാദികളില്‍നിന്നും കടുത്ത പീഢനങ്ങളാണ് വിശ്വാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നിട്ടും ആളുകള്‍ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു കടന്നുവരുന്നതായും അദ്ദേഹം പറയുന്നു.

ക്രൈസ്തവ മാര്‍ഗ്ഗം രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്കു കുറച്ചു പേര്‍ക്കെ ആത്മീക മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളുവെങ്കിലും സഭകള്‍ ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുന്നു.

ആളുകള്‍ മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും ഇസ്ളാം മതത്തില്‍നിന്നും വിട്ട് വന്നു ഒരു കൂട്ടമായി നില്‍ക്കുന്നു. അത് സഭകളായി വളരുന്നു. എങ്കിലും ലിബിയയില്‍ ക്രൈസ്തവര്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ത്തന്നെയാണെന്നും അദ്ദേഹം പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.