പാരാസെറ്റമോള്‍ അധികമാകേണ്ട; ഗവേഷകര്‍
ലണ്ടന്‍ : രക്തസമ്മര്‍ദ്ദം കൂടിയവര്‍ ദീര്‍ഘകാലം പാരാസെറ്റമോള്‍ കഴിച്ചാല്‍ ഹൃദയസ്തംഭനത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടിയേക്കാമെന്ന്
ഗവേഷകര്‍ . ബ്രിട്ടനിലെ എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ . പനിക്കും തലവേദനയ്ക്കും പാരസെറ്റമോള്‍ സുരക്ഷിതമാണ്. പക്ഷെ വേദനയ്ക്കും മറ്റുമായി മനാസങ്ങളോളം ഈ മരുന്ന് കഴിക്കുന്നത് ദോഷം ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപകട സാധ്യത കൂടും.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനു മരുന്നു കഴിക്കുന്ന 110 പേര്‍ക്ക് രണ്ടാഴ്ച പാരസെറ്റമോള്‍ നല്‍കിയാണ് പഠനം നടത്തിയത്. ഇവരില്‍ രക്ത സമ്മര്‍ദ്ദം കൂടുന്നതായി കണ്ടെത്തി.
ഹൃദയസ്തംഭനത്തിന്റെയും പക്ഷാഘാതത്തിന്റെയും പ്രധാന കാരണങ്ങളിലൊന്നാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം. ഒരു വിഭാഗം ആരോഗ്യ വിദഗ്ദ്ധര്‍ ഈ പഠന ഫലം പൂര്‍ണമായി അംഗീകരിക്കുന്നില്ല.
കൂടുതല്‍ ആളുകളെ ഉപയോഗിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പഠനം നടത്തിയാലെ വ്യക്തമായ ഫലം ലഭിക്കു എന്നാണ് ഇവര്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

