യേശുവിനെ സ്വീകരിച്ച ഷെയ്ക്കിന്റെ കൊച്ചുമകനെ ക്രൂരമായി ആക്രമിച്ചു
കിബുകു: ഉഗാണ്ടയില്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നുവന്ന യുവാവിനെ ബന്ധുക്കളായ മുസ്ളീങ്ങള്‍ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. കിഴക്കന്‍ ഉഗാണ്ടയിലെ കിബുകു ജില്ലയിലെ കഡാമ സ്വദേശിയായ സാദി ബിവാണ്ട (20) യാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.
ഫെബ്രുവരി 6-ന് ബിവാണ്ടയെ ഞായറാഴ്ച സഭാ ആരാധനയ്ക്കുശേഷം ഒരു സുവിശേഷകന്‍ ബൈക്കില്‍ വീട്ടിലേക്കു കൊണ്ടുവിടുന്ന സമയത്ത് ബന്ധുക്കളായ ഒരു കൂട്ടം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. നിങ്ങള്‍ ഒരു ക്രിസ്ത്യാനിയാണെന്നു അറിയാം.
പക്ഷെ ഞങ്ങളുടെ മകന്‍ മുസ്ളീമാണ് എന്നു പറഞ്ഞ് ഭീഷണി മുഴക്കി. ഈ സമയം സുവിശേഷകന്‍ പെട്ടന്നു തിരിച്ചു പോയി. അല്‍പം മുന്നോട്ടു പോയപ്പോള്‍ ബിവാണ്ടിന്റെ നിലവിളി കേള്‍ക്കാന്‍ കഴിഞ്ഞു.
സംഘം ബിവാണ്ടയെ ക്രൂരമായി ആക്രമിച്ചു. കൈയ്യില്‍ ബൈബിള്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ അക്രമികള്‍ക്ക് കൂടുതല്‍ കോപമുണ്ടായി. ഉച്ചയോടെ കുറച്ച് ആളുകളുമായി ബിവാണ്ടയുടെ വീട്ടില്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന രംഗമാണ് കണ്ടത്.
ഉടന്‍തന്നെ കടാമ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനാല്‍ ജീവന്‍ തിരിച്ചു കിട്ടിയെന്നു സുവിശേഷകന്‍ പറഞ്ഞു. ബിവാണ്ടയുടെ പിതാമഹന്‍ നേരത്തെ കടാമ സബ്കൌണ്ടിയിലെ മുസ്ളീം ഷെയ്ക്കായിരുന്നു.

