ദിവസവും എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിയ്ക്കണം
ഒരാള്‍ ദിവസവും എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിന് വളരെയേറെ ഗുണം ചെയ്യും.
നിര്‍ജ്ജലീകരണം നമ്മുടെ ശരീരത്തില്‍ സംഭവിക്കാന്‍ പാടില്ല. ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ദിവസവും എട്ടു ഗ്ളാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്.
കായികമായി ജോലി ചെയ്യുന്നവരും സ്പോര്‍ട്ട്സിലും ഗെയിംസിലും ഒക്കെ ഏര്‍പ്പെടുന്നവരും ഇതിലേറെ വെള്ളം കുടിക്കണം.കാരണം ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കൂടുതല്‍ ജലം നഷ്ടപ്പെടുന്നു.
എന്നാല്‍ കുടിക്കുന്ന വെള്ളം ശരീരത്തിനു തികയാതെ വരുമ്പോഴാണ് നിര്‍ജ്ജലീകരണം സംഭവിക്കുന്നത്. കുടലിലെ ഭിത്തികളിലുള്ള അണുബാധ, മുറിവുകള്‍ തുടങ്ങിയവ മൂലം കൂടുതല്‍ ദ്രാവകം ഉദ്പ്പാദിപ്പിക്കപ്പെടുകയും അതിന്റെ ആഗീരണം നടക്കാതിരിക്കുമ്പോഴുമാണ് നിര്‍ജ്ജലീകരണം സംഭവിക്കുന്നത്.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തിയുടെ തൂക്കം കുറയും. ചെറിയ കാലയളവിനുള്ളില്‍ 10 ശതമാനത്തോളം തൂക്കം കുറയുന്നതായി കണ്ടാല്‍ ഗുരുതരമായ അവസ്ഥയാണ് എന്നു മനസ്സിലാക്കാം.
ദാഹക്കൂടുതല്‍ , വായ് വരളുക, ക്ഷീണം, തലയ്ക്കു ഭാരക്കുറവ് (പ്രത്യേകിച്ച് എഴുന്നേല്‍ക്കുമ്പോള്‍ ), മൂത്രം ഇരുണ്ട നിറത്തിലും കുറഞ്ഞും കാണുക. ഈ ലക്ഷണങ്ങള്‍ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്.

