30 എത്യോപ്യന്‍ ക്രിസ്ത്യാനികളെ ഐ.എസ്. കൊലപ്പെടുത്തി
ട്രിപ്പോളി: ഇസ്ളാമിക് സ്റ്റേറ്റ് ഭീകരരുടെ അരും കൊലയുടെ വീഡിയോ ദൃശ്യം വീണ്ടും. എത്യോപ്യയില്‍ നിന്നുള്ള 30 ക്രിസ്ത്യാനികളെ വെടിവെച്ചും കഴുത്തറത്തും കൊലപ്പെടുത്തുന്ന 29 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ രണ്ടു സംഘങ്ങളായി തിരിച്ചു നിര്‍ത്തിയ ബന്ദികള്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണുള്ളത്.
മുഖംമൂടിയണിഞ്ഞ് തോക്കേന്തിയ ഭീകരന്റെ സംഭാഷണവും വീഡിയോയില്‍ വ്യക്തമാണ്. ക്രിസ്ത്യാനികള്‍ ഇസ്ളാമിലേക്കു പരിവര്‍ത്തനം ചെയ്യണമെന്നും അല്ലായെങ്കില്‍ പ്രത്യേകം ചുങ്കം ചുമത്തുമെന്നും ഇയാള്‍ പറയുന്നു.
തെക്കന്‍ ലിബിയയില്‍ വെടിവെച്ചു കൊല്ലപ്പെട്ട ബന്ദികളേയും കിഴക്കന്‍ ലിബിയയില്‍ കഴുത്തറക്കപ്പെട്ട ബന്ദികളേയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ 21 ഈജിപ്റ്റ് ക്രൈസ്തവരെ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോയും ഐ.എസ്. പുറത്തു വിട്ടിരുന്നു.

