ഈജിപ്റ്റില്‍ ആദ്യമായി ക്രിസ്ത്യന്‍ സുപ്രീം കോടതി ചീഫ് ജഡ്ജി
കെയ്റോ: പഴയ മിസ്രയിമായ ഈജിപ്റ്റിലെ സുപ്രീം ഭരണഘടനാ കോടതിയുടെ അദ്ധ്യക്ഷനായി കോപ്റ്റിക് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ജഡ്ജി ബോളിസ് ഫഗ്മിയെ (65) പ്രസിഡന്റ് ഫത്താ അല്‍സിസി നിയമിച്ചു.
മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ ഈജിപ്റ്റിലെ പരമോന്നത കോടതിയുടെ അദ്ധ്യക്ഷനായി ഒരു ക്രൈസ്തവന്‍ നിയമിതനാകുന്നത് ഇത് ആദ്യമാണ്.
മുന്‍ ചീഫ് ജഡ്ജി സയിദ് മുരേയി ആരോഗ്യകാരണങ്ങളാല്‍ വിരമിക്കുകയായിരുന്നു. ഇതോടെ ഈജിപ്റ്റിലെ 19-ാമത്തെ സുപ്രീം ഭരണഘടനാ കോടതിയുടെ അദ്ധ്യനായാണ് ബോളിസ് നിയമിതനായത്.
ഈജിപ്റ്റിലെ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ വെറും 10 ശതമാനം മാത്രമാണ് 2014 മുതല്‍ ബോളിസ് കോടതിയുടെ ജനറല്‍ സെക്രട്ടറിയേറ്റില്‍ ഉണ്ട്.

