വിവാഹ ജീവിത പ്രശ്നങ്ങള്‍ ‍, അഞ്ചു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 36000 പേര്‍

വിവാഹ ജീവിത പ്രശ്നങ്ങള്‍ ‍, അഞ്ചു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 36000 പേര്‍

Breaking News India

വിവാഹ ജീവിത പ്രശ്നങ്ങള്‍ ‍, അഞ്ചു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 36000 പേര്‍
ന്യൂഡെല്‍ഹി: വിവാഹ ജീവിത പ്രശ്നങ്ങളുടെ പേരില്‍ രാജ്യത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്തവര്‍ 36000 ലധികം പേരെന്ന് റിപ്പോര്‍ട്ട്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍ ‍.സി.ആര്‍ ‍.ബി.) യുടെ ആക്സിഡെന്റല്‍ ഡെത്ത് ആന്‍ഡ് സൂയ്സൈഡ്സ് ഇന്‍ ഇന്ത്യാ എന്ന പഠന റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം 2016 മുതല്‍ 2020 വരെ 36,872 പേരാണ് വിവാഹ ജീവിതത്തിലെ പ്രശ്നത്താല്‍ ആത്മഹത്യ ചെയ്തത്.

വിവാഹ ബന്ധം വേര്‍പെടുത്തിയ 2688 പേരാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധനവും പങ്കാളിയുമായുള്ള സ്വരചേര്‍ച്ചയില്ലായ്മകളും, വിവാഹേതര ബന്ധങ്ങളുമാണ് പ്രധാന പ്രശ്നങ്ങള്‍.

റിപ്പോര്‍ട്ടു പ്രകാരം 2016 മുതല്‍ 2020 വരെ 21750 സ്ത്രീകളും 16021 പുരുഷന്മാരും ആണ് ആത്മഹത്യ ചെയ്തത്. സ്ത്രീധന പ്രശ്നം മൂലം 9385 വനിതകളും ആത്മഹത്യ ചെയ്തു.

ഡിവേഴ്സ്, വിവാഹേതര ബന്ധങ്ങള്‍ എന്നിവയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തവരില്‍ പുരുഷന്മാരാണ് കൂടുതല്‍ ‍. 2020-ല്‍ മാത്രം 287 പുരുഷന്മാര്‍ ജീവനൊടുക്കുകയുണ്ടായി. 2020-ല്‍ മാത്രം രാജ്യത്ത് 1,53,052 ആത്മഹത്യകളാണ് റിപ്പോര്‍ട്ടു ചെയ്തത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.