ദഹനക്കേടിനു പരിഹാരം വരുത്തുന്ന ഭക്ഷണങ്ങള്‍

ദഹനക്കേടിനു പരിഹാരം വരുത്തുന്ന ഭക്ഷണങ്ങള്‍

Health Others

ദഹനക്കേടിനു പരിഹാരം വരുത്തുന്ന ഭക്ഷണങ്ങള്‍
ഗ്യാസ്ട്രബിള്‍ ‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇന്ന് ഭൂരിപക്ഷം പേരെയും അലട്ടുന്നു.

സംസ്ക്കരിച്ച അന്നജമടങ്ങുന്ന ഭക്ഷണങ്ങള്‍ ‍, അമിത കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൃത്രിമ ചേരുവകള്‍ തുടങ്ങിയവയെല്ലാം ദഹന വ്യവസ്ഥയെ താളം തെറ്റിക്കും. ദഹനം എളുപ്പമാക്കാനുള്ള ഭക്ഷണങ്ങള്‍
ഇവയാണ്

തൈര്‍ : തൈരിലുള്ള പ്രൊബയോട്ടിക് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. കൂടാതെ അള്‍സര്‍ ഉണ്ടാകുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഇഞ്ചിയും നല്ലൊരു ഔഷധ സസ്യമാണ്. ട്രൈപ്പിള്‍ ‍, പാന്‍ക്രിയാറ്റിക് ലിപേസ് എന്നീ എന്‍സൈമുകള്‍ ഇഞ്ചിയില്‍ ഉള്ളതിനാല്‍ ഇത് ദഹനത്തെ സഹായിക്കുന്നു.

അതുപോലെ വാഴപ്പഴങ്ങളും നല്ലതാണ്. കാര്‍ബോ ഹൈഡ്രേറ്റുകള്‍ ‍, ഇരുമ്പ്, പൊട്ടാസ്യം എന്നിവ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുളളതിനാല്‍ ദഹന പ്രശ്നത്തിനു പരിഹാരമാണ്.

ജീരകവും നല്ലതാണ്. ജീരകം ശരീരത്തിലെ ടോക്സിനുകളെ നീക്കി ദഹനം സുഗമമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.