അഹംഭാവം കുറയ്ക്കുന്നതിന് ഭിക്ഷ എടുക്കാന്‍ ഞായറാഴ്ച അവധി വേണമെന്ന് എഞ്ചിനീയര്‍

അഹംഭാവം കുറയ്ക്കുന്നതിന് ഭിക്ഷ എടുക്കാന്‍ ഞായറാഴ്ച അവധി വേണമെന്ന് എഞ്ചിനീയര്‍

Breaking News India

അഹംഭാവം കുറയ്ക്കുന്നതിന് ഭിക്ഷ എടുക്കാന്‍ ഞായറാഴ്ച അവധി വേണമെന്ന് എഞ്ചിനീയര്‍
ഭോപ്പാല്‍ ‍: മദ്ധ്യപ്രദേശിലെ ഒരു എഞ്ചിനീയര്‍ ഞായറാഴ്ചകളില്‍ അവധി ലഭിക്കാനുള്ള അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യമാണ് ഇപ്പോള്‍ വൈറലായത്.

മദ്ധ്യപ്രദേശിലെ സര്‍ക്കാരിനു കീഴിലുള്ള മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ളോയ്മെന്റ് ഗ്യാരന്റി ആക്ടിനു കീഴിലുള്ള പദ്ധതികള്‍ നടത്തുന്നതിനു ചുമതലപ്പെട്ട ഡെപ്യൂട്ടി എഞ്ചിനീയര്‍ രാജ്കുമാര്‍ യാദവ് ആണ് അവധിക്ക് അപേക്ഷ നല്‍കിയ വ്യക്തി.

മഹാരാഷ്ട്രയിലെ സാമൂഹിക ജീവിതത്തെ ബാധിക്കുന്ന പല കാര്യങ്ങളും തന്റെ പൂര്‍വ്വ ജന്മത്തില്‍നിന്നും അറിയാന്‍ സാധിച്ചേക്കുമെന്നും അതിനാല്‍ ഭഗവത്ഗീത വായിക്കുന്നതിനുവേണ്ടി ഞായറാഴ്ചകളില്‍ അവധി അനുവദിക്കണമെന്ന് വാട്സാപ്പില്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.

ഇതിനു പുറമേ തന്റെ അഹങ്കാരം ഇല്ലാതാക്കുന്നതിനുവേണ്ടി ഞായറാഴ്ചകളില്‍ ഭിക്ഷയാചിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാജ്കുമാര്‍ യാദവ് പറഞ്ഞു.

എന്നാല്‍ അതിനു മറുപടിയായി മേലുദ്യോഗസ്ഥന്‍ കൊടുത്ത പണിയാണ് ഏറെ രസകരം. ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ഉള്ളിലുള്ള അഹംഭാവത്തെ കാണിക്കുകയാണെന്നും പഞ്ചായത്ത് സി.ഇ.ഒ. പറഞ്ഞു.

അതിനാല്‍ തന്നെ രാജ്കുമാറിന്റെ ഉള്ളിലുള്ള അഹംഭാവത്തിന്റെ വേരടക്കം മുറിച്ചുകളയപ്പെടുന്നതുവരെ ഞായറാഴ്ചകളില്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ സി.ഇ.ഒ. ആവശ്യപ്പെട്ടിരിക്കുകയാണ്.

മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ളോയ്മെന്റ് ഗ്യാരന്റി ആക്ടിനു കീഴിലുള്ള പദ്ധതികളുടെ ചുമതലകള്‍ വഹിക്കുവാന്‍ ചിലപ്പോഴെല്ലാം ഞായറാഴ്ചകളിലും ജോലി ചെയ്യേണ്ടി വരാറുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.