യിസ്രായേലില്‍ ഇസ്ളാം മതംവിട്ടു ക്രിസ്ത്യാനിയായതിനു മകന്‍ അമ്മയെ കൊന്നു കുഴിച്ചു മൂടി

യിസ്രായേലില്‍ ഇസ്ളാം മതംവിട്ടു ക്രിസ്ത്യാനിയായതിനു മകന്‍ അമ്മയെ കൊന്നു കുഴിച്ചു മൂടി

Breaking News Middle East

യിസ്രായേലില്‍ ഇസ്ളാം മതംവിട്ടു ക്രിസ്ത്യാനിയായതിനു മകന്‍ അമ്മയെ കൊന്നു കുഴിച്ചു മൂടി

യെരുശലേം: യിസ്രായേലില്‍ ഇസ്ളാം മതം വിട്ടു ക്രിസ്ത്യാനിയായതില്‍ രോഷം പൂണ്ട് സ്വന്തം മകന്‍ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി കേസ്. കഴിഞ്ഞ ആഗസ്റ്റ് 5-ന് നടന്ന കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത് കഴിഞ്ഞ ബുധനാഴ്ചയാണ്.

വടക്കന്‍ യിസ്രായേലില്‍ സാന്‍സില്‍ സ്വദേശിയായ റാഷ മുക്ളഷ (46) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവും 5 മക്കളും അടങ്ങിയ കുടുംബമായിരുന്നു റാഷയുടേത്. റാഷ 2006-ല്‍ ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് തനിയെ വീടുവിട്ട് നോഫ് ഹാ ഗലീലിയിലേക്ക് പോയി.

തുടര്‍ന്നു താന്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായി ജീവിച്ചു. 15 വര്‍ഷത്തിനുശേഷം സ്വന്ത ഭവനത്തിലേക്കു തിരികെ പോകുവാന്‍ ആഗ്രഹിച്ചു. താന്‍ ക്രിസ്ത്യാനിയായ വിവരവും മക്കള്‍ക്കു നല്‍കി.

ഇതില്‍ കോപാകുലനായ മുഹബ് ഹിബ് (27) എന്ന മകന്‍ അമ്മയെ കൊലപ്പെടുത്താന്‍ പദ്ധതി ആസൂത്രണം ചെയ്തു. ഇതിനായി അമ്മയെ കാണണമെന്നു ആഗ്രഹിച്ചു വിളിച്ചു വരുത്തി. അമ്മയെ ഒരു കാറില്‍ കയറ്റിക്കൊണ്ടു പോയി അജ്ഞാത സ്ഥലത്തുവെച്ച് കയറുകൊണ്ട് കൈകാലുകള്‍ ബന്ധിച്ച് ശ്വാസം മുട്ടിച്ചു കൊന്നു.

തുടര്‍ന്നു യോര്‍ദ്ദാന്‍ നദിയുടെ തീരത്ത് ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് കുഴിയെടുത്ത് അമ്മയുടെ ജഡം മൂടി മുകളില്‍ കല്ലും കരിയിലയും ഇട്ടശേഷം മടങ്ങുകയായിരുന്നു.

പിന്നീട് റാഷയെ കാണാതായതിനെപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് മകനിലേക്ക് പോലീസിന്റെ നീക്കം ചെന്നെത്തിയത്. ഹിബിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്തു വരികയായിരുന്നു.

ഇതിനെത്തുടര്‍ന്നു പോലീസ് ഹിബിനെയും കൊണ്ട് ജഡം മറവു ചെയ്ത സ്ഥലത്തെത്തി ബോഡി പുറത്തെടുക്കുകയായിരുന്നു. പോലീസ് കൊലപാതകക്കുറ്റം ചുമത്തി ഹിബിനെ അറസ്റ്റു ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.