2050 ഓടെ 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടേണ്ടി വരുമെന്നു യു.എന്‍.

2050 ഓടെ 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടേണ്ടി വരുമെന്നു യു.എന്‍.

Breaking News Top News

2050 ഓടെ 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടേണ്ടി വരുമെന്നു യു.എന്‍.
ആഗോള തലത്തില്‍ 2050 ഓടെ 500 കോടി ജനങ്ങള്‍ കുടിവെള്ള ക്ഷാമം നേരിടുമെന്ന് ഐക്യരാഷ്ട്ര സഭ.

കാലാവസ്ഥാ വ്യതിയാനം കാരണം വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രശ്നങ്ങളും ലോകമെമ്പാടും വരുവാനുള്ള സാധ്യത കൂടുതലാണെന്നും യു.എന്‍ ‍. ഏജന്‍സിയായ അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു.

ജലക്ഷാമം നേരിടുന്ന ജനങ്ങളുടെ എണ്ണവും വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നു ഡബ്ല്യു.എം.ഒ. പറയുന്നു. ലോകത്തിലെ 360 കോടി ആളുകള്‍ക്ക് 2018 മുതല്‍ തന്നെ വര്‍ഷത്തില്‍ ഒരു മാസം അവരുടെ ആവശ്യത്തിന് വേണ്ടുന്ന വെള്ളം ലഭിക്കുന്നില്ലെന്ന് ഡബ്ല്യുഎംഒ പുറത്തുവിട്ട ‘ദി സ്റ്റേറ്റ് ഓഫ് ക്ളൈമറ്റ് സര്‍വ്വീസസ് 2021’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

2050 ഓടെ ഈ കണക്ക് 500 കോടിയായി ഉയരും. വരാനിരിക്കുന്ന ജലപ്രതിസന്ധി അതിജീവിക്കാന്‍ ദ്രൂതഗതിയിലുള്ള നടപടികള്‍ ആഗോള തലത്തില്‍ സ്വീകരിക്കണണെന്നു സംഘടന ചൂണ്ടിക്കാട്ടി.

ജല ഉപയോഗം മെച്ചപ്പെടുത്തുക, പുതിയ കാലാവസ്ഥാ നയങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്നതിലൂടെ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്ത സാദ്ധ്യതകളെയും മറികടക്കാന്‍ സാധിക്കുകയുള്ളെന്നും ഡബ്ല്യുഎംഒ മുന്നറിയിപ്പു നല്‍കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.