കെനിയയില്‍ കോളേജ് ക്യാമ്പസില്‍ ഭീകരാക്രമണം: 150 പേര്‍ കൊല്ലപ്പെട്ടു

Breaking News Global Top News

കെനിയയില്‍ കോളേജ് ക്യാമ്പസില്‍ ഭീകരാക്രമണം: 150 പേര്‍ കൊല്ലപ്പെട്ടു
ഗരീസ്സ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്ക് ശമനമില്ലാത്ത കെനിയയില്‍ ലോകമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഭീകരരുടെ കൂട്ടക്കൊല. ഏപ്രില്‍ 2ന് വ്യാഴാഴ്ച രാവിലെ സൊമാലിയ അതിര്‍ത്തിയിലെ ഗരിസ്സ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ അതിക്രമിച്ചു കടന്ന അല്‍ഷബാബ് ഭീകരര്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ചു നിര്‍ത്തി ബന്ധികളാക്കി വെടിവെച്ചുകൊല്ലുകയായിരുന്നു.

 

147 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 5 മണിയോടെ ക്യാമ്പസിലെ മോസ്ക്കില്‍ പ്രാര്‍ത്ഥനയും നടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഡോര്‍മറ്ററികളില്‍ തോക്കുധാരികളായ ഭീകരര്‍ ഇരച്ചുകയറി വിദ്യാര്‍ത്ഥികളെ ബന്ധിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ആകെ 850 വിദ്യാര്‍ത്ഥികള്‍ ഉണ്ട്.

 

ഇതില്‍ 550 പേരെയാണ് ബന്ധികളാക്കിയത്. ഇതിനിടില്‍ നിരവധി കുട്ടികള്‍ രക്ഷപെടുകയുണ്ടായി. വിദ്യാര്‍ത്ഥികളെ മണിക്കൂറുകളോളം ബന്ധിയാക്കിയതിനെത്തുടര്‍ന്ന് ഉള്ളില്‍ക്കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനായി സുരക്ഷാ ഭടന്മാരും സൈന്യവും പാഞ്ഞെത്തി. തുടര്‍ന്നു ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഇതിനിടയിലാണ് വിദ്യാര്‍ത്ഥികളെ ഭീകരര്‍ വെടിവെച്ചുകൊലപ്പെടുത്തിയത്.

 

അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇതിനിടെ തങ്ങള്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ ബന്ധികളാക്കിയെന്നും മുസ്ളീം വിദ്യാര്‍ത്ഥികളെ വെറുതേ വിട്ടെന്നും അല്‍ഷബാബ് വക്താവ് ഷെയ്ഖ് അബ്ദി അസീസ് അബു വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

 

 

റെഡ്ക്രോസിന്റെയും കെനിയന്‍ സര്‍ക്കാരിന്റെയും നിവരധി ആംബുലന്‍സുകള്‍ എത്തി പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ രണ്ടു പോലീസുകാരും ഒരു സുരക്ഷാ ഭടനും രണ്ട് വാച്ചമാന്‍മാരും കൊല്ലപ്പെട്ടു. ഇന്നത്തെ ദിവസം ദുഃഖമുളവാക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി കൈസറി പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.