അഫ്ഗാനിസ്ഥാനില്‍നിന്നു അവസാന യഹൂദനും രക്ഷപെട്ടു

അഫ്ഗാനിസ്ഥാനില്‍നിന്നു അവസാന യഹൂദനും രക്ഷപെട്ടു

Asia Breaking News Middle East

അഫ്ഗാനിസ്ഥാനില്‍നിന്നു അവസാന യഹൂദനും രക്ഷപെട്ടു
കാബൂള്‍ ‍: അഫ്ഗാനിസ്ഥാനില്‍ ജീവിച്ചിരുന്ന അവസാന യഹൂദ വംശജനും രാജ്യത്തുനിന്നും രക്ഷപെട്ടു.

താലിബാന്‍ അധികാരത്തിലെത്തിയതോടെ ആശങ്കയിലായിരുന്ന സെബുലോണ്‍ സിമന്റോവ് (62) ആണ് താന്‍ ജനിച്ചു വളര്‍ത്തപ്പെട്ട് സ്വന്തം നാടായി കണ്ടിരുന്ന അഫ്ഗാനിസ്ഥാന്‍ വിട്ടത്.

ഒന്നുകില്‍ അവര്‍ തട്ടിക്കൊണ്ടു പോകും. അല്ലെങ്കില്‍ വധിച്ചേക്കാം എന്ന ആശങ്ക സെബുലോണ്‍ പങ്കുവെച്ച വിവരം പുറംലോകത്തെ അറിയിച്ച മോത്തി ഖഹാന പറഞ്ഞതായി എപി റിപ്പോര്‍ട്ടു ചെയ്തു.

കുട്ടികളും സ്ത്രീകളുമടങ്ങുന്ന 29 അയല്‍വാസികള്‍ക്കൊപ്പമാണ് സെബുലോണ്‍ സമീപ രാജ്യത്തേക്ക് രക്ഷപെട്ടതെന്ന് ഇവരുടെ യാത്രയ്ക്ക് ഒരുക്കങ്ങള്‍ ചെയ്തു നല്‍കിയ ഖഹാന വെളിപ്പെടുത്തുന്നു.

താലിബാനല്ല ഐഎസും, അല്‍ഖ്വയ്ദയുമാണ് അദ്ദേഹത്തിന് ഭയം. സെബുലോണും സംഘവും രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ യിസ്രായേലി മാധ്യമമായ കാന്‍ ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്. ഒരു ബസിലായിരുന്നു ഇവരുടെ യാത്ര.

2005-ല്‍ ഭാര്യ ഇസാക്ക് ലെവിയുടെ മരണത്തിനു ശേഷം അഫ്ഗാനില്‍ അവശേഷിച്ച അവസാനത്തെ യെഹൂദനായിരുന്നു സെബുലോണ്‍ ‍. 1959-ല്‍ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലാണ് സെബുലോണ്‍ ജനിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.