അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപെടുന്നതിനിടെ നാലു ക്രൈസ്തവരെ വധിച്ചു

അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപെടുന്നതിനിടെ നാലു ക്രൈസ്തവരെ വധിച്ചു

Asia Breaking News Others

അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപെടുന്നതിനിടെ നാലു ക്രൈസ്തവരെ വധിച്ചു
കാബൂള്‍ ‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം വന്നതോടുകൂടി പുറം രാജ്യത്തേക്കു രക്ഷപെടാനായി അതിര്‍ത്തിയിലെത്തിയ കുടുംബത്തിലെ നാലു പുരുഷന്മാരെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി.

എഫ്.എം.ഐ.യുടെ നെഹെമ്യാവ് ആണ് ഈ വിവരം പുറത്തു വിട്ടത്. കുടുംബം അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തുകയും നിങ്ങള്‍ മുസ്ളീങ്ങള്‍ ആണോ എന്നു ചോദിച്ചു, അല്ല ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്നു മറുപടി നല്‍കിയപ്പോള്‍ നാലു പുരുഷന്മാരെ തീവ്രവാദികള്‍ കൊല്ലുകയായിരുന്നു.

ഈ കുടുംബത്തിലെ സ്ത്രീകളെയും കുട്ടികളെയും പോകുവാന്‍ അനുവദിക്കുകയും ചെയ്തു. തീവ്രവാദികള്‍ ഐ.എസിന്റെ പതാക പിടിച്ചവരും കറുത്ത വസ്ത്രം ധരിച്ചവരായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച വിശ്വാസികളുടെ കുടുംബങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.