ബിന്‍ ലാദന്റെ മകന്‍ ലോകത്തോടു മാപ്പു ചോദിക്കുന്നു

ബിന്‍ ലാദന്റെ മകന്‍ ലോകത്തോടു മാപ്പു ചോദിക്കുന്നു

Breaking News Middle East

ബിന്‍ ലാദന്റെ മകന്‍ ലോകത്തോടു മാപ്പു ചോദിക്കുന്നു
റിയാദ്: അല്‍ഖ്വയ്ദ തലവനും 9/11 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായിരുന്ന ഒസാമ ബിന്‍ലാദന്റെ ചെയ്തികള്‍ക്ക് മകന്‍ ലോകത്തോട് മാപ്പു ചോഗിക്കുന്നു.

യിസ്രായേലിലെ ഒരു മാധ്യമത്തിനു നല്‍കിയ ഒരു അഭിമുഖത്തിലാണ് 40 കാരനായ മകന്‍ ഒമര്‍ ബിന്‍ ലാദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അച്ഛന്റെ പിന്‍ഗാമിയായി അല്‍ഖ്വയ്ദയുടെ നേതൃത്വം താന്‍ ഏറ്റെടുക്കണണെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്നും എന്നാല്‍ തനിക്ക് അതില്‍ താല്‍പ്പര്യമില്ലായിരുന്നെന്നും ഒമര്‍ വെളിപ്പെടുത്തി.

ഒരിക്കല്‍ തന്നോടും മറ്റു മക്കളോടും രക്തസാക്ഷിയാകാന്‍ ആവശ്യപ്പെട്ടതോടെ മനം മടുത്ത് അഫ്ഗാനിസ്ഥാന്‍ വിടുകയായിരുന്നു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കപ്പെട്ടതോടെയാണ് തനിക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായതെന്നും ഇത്തരമൊരു ആക്രമണം സംഘടിപ്പിക്കാനുള്ള കഴിവ് പിതാവിനുണ്ടെന്നും താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഒമര്‍ പറയുന്നു.

പേരിനോടൊപ്പമുള്ള ബിന്‍ ലാദന്‍ എന്ന കുടുംബ പേര് തനിക്ക് ഒരു ഭാരമായി. ഒസാമ ബിന്‍ ലാദന്‍ സൌദി പൌരനായിരുന്നതിനാല്‍ അറബ് ലോകത്തുള്ളവര്‍ക്ക് തന്നെ വെറുപ്പാണ്. ഞാനും അതുപോലെയാകുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ തനിക്കതിനു കഴിയില്ല. പിതാവ് നല്ലവനാണോ, മോശക്കാരനാണോ എന്നു വിലയിരുത്തി ആ രീതിയില്‍ മക്കളെ കാണുന്നത് ശരിയല്ലെന്നും ഒമര്‍ പറഞ്ഞു.

ഒമര്‍ ഇപ്പോള്‍ ഫ്രാന്‍സിലെ നോര്‍മാണ്ടിയിലാണ് താമസിക്കുന്നത്. എല്ലാ മതക്കാരെയും രാജ്യക്കാരെയും തുല്യമായി കാണാനാണ് തനിക്കിഷ്ടമെന്നും ഒമര്‍ പരഞ്ഞു.

ഭാര്യയോടൊപ്പം താമസിയാതെ യിസ്രായേല്‍ സന്ദര്‍ശിക്കുമെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതകള്‍ അവസാനിപ്പിക്കണണെന്നുമാണ് തന്റെ ആഗ്രഹമെന്നും ഒമര്‍ വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.