അഫ്ഗാനിസ്ഥാന് പ്രശ്നം 70% അമേരിക്കക്കാര്‍ ബൈഡന്റെ തീരുമാനത്തെ അനുകൂലിക്കുന്നില്ല
വാഷിംഗ്ടണ്‍ : അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ 20 വര്‍ഷക്കാലമായി യു.എസ്.
നിയന്ത്രണത്തില്‍ കഴിഞ്ഞിരുന്ന ഭരണ കൂടത്തെ അട്ടിമറിച്ച് താലിബാന് അധികാരത്തില്‍ വന്ന സാഹചര്യം ഉണ്ടാക്കിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തെ അമേരിക്കയിലെ 70% ജനങ്ങള്‍ അനുകൂലിക്കുന്നില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.
അഫാഗാനിസ്ഥാനില്നിന്നും യു.എസ്. സൈന്യത്തെ പിന്‍വലിച്ച ബൈഡന്റെ നടപടിയിലാണ് അമേരിക്കക്കാര്‍ രൂക്ഷ എതിര്‍പ്പു പ്രകടിപ്പിച്ചത്.
ദി ട്രാഫല്‍ഗര്‍ ഗ്രൂപ്പ് എന്ന സംഘടന പുറത്തുവിട്ട അഭിപ്രായ സര്‍വ്വേ റിപ്പോര്‍ട്ടു പ്രകാരം 69.3 ശതമാനം പേരും ബൈഡന്റെ തീരുമാനത്തെ അനുകൂലിക്കുന്നില്ല. ഇതില്‍ 59.5% പേര് ശക്തമായി അനുകൂലിക്കാത്തവരാണ്.
എന്നാല്‍ 23.1 ശതമാനം പേര് മാത്രമാണ് ബൈഡന്റെ തീരുമാനത്തെ അനുകൂലിച്ചത്. ബൈഡന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റുകാരില് 36.9% പേര് ശക്തമായി അനുകൂലിച്ചില്ല.

