മധ്യപ്രദേശില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു

മധ്യപ്രദേശില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു

Breaking News India

മധ്യപ്രദേശില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു
ഭിലായി: മധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയ പാസ്റ്ററെ സുവിശേഷ വിരോധികള്‍ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

ജാംബുവ ജില്ലയിലെ ടിച്ച്കായയിലാണ് സംഭവം. ഭിലാല ആദിവാസി സമൂഹത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്ന് കര്‍ത്തൃവേല ചെയ്യുന്ന പാസ്റ്റര്‍ ഭരത്തിനാണ് മര്‍ദ്ദനമേറ്റത്.

ഭരതും മറ്റു മൂന്നു വിശ്വാസികളും ഒരു ഭവനത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സംഘം ആളുകളെത്തി വാഗ്വാദം നടത്തുകയും ആളുകളെ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു.

മുഖത്തും കണ്ണിനും മാരകമായി പരിക്കേറ്റ പാസ്റ്റര്‍ ഭരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭരത് ആദിവാസി സമൂഹത്തില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു.

ഇതില്‍ പ്രകോപിതരായവരാണ് ആക്രമണത്തിനു പിന്നില്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.