എ.ജി. കണ്ണാട്ടുമോടി ചര്‍ച്ച് വി.ബി.എസ്.
മാവേലിക്കര: അസംബ്ളീസ് ഓഫ് ഗോഡ് ബെഥേല്‍ കണ്ണാട്ടുമോടി ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2015 മാര്‍ച്ച് 30-ാം തീയതി തിങ്കള്‍ മുതല്‍ 2015 ഏപ്രില്‍ 4-ാം തീയതി ശനി വരെ വി.ബി.എസ്. (എക്സല്‍ ) നടത്തപ്പെടുന്നു.
ഈ അവധിക്കാലത്തെ നമ്മുടെ കുഞ്ഞുങ്ങളുടെ ആത്മീകവും മാനസീകവുമായ വളര്‍ച്ച പ്രയോജനപ്പെടുന്ന രീതിയില്‍ വിവിധ പ്രോഗ്രാമുകള്‍ ഈ വര്‍ഷത്തെ വി.ബി.എസ്-ന്റെ പ്രത്യേകതയാണ്. പാട്ടുകള്‍ , ആക്ഷന്‍ സോംഗ്, ഗെയിമുകള്‍ , കൌണ്‍സലിംഗ്, പപ്പറ്റ്ഷോ, മാജിക് ഷോ, റാലി, കുഞ്ഞുങ്ങളുടെ താലന്ത് പരിശോധന എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കുഞ്ഞുങ്ങള്‍ക്ക് ക്ലാസ്സുകള്‍ എടുക്കുവാന്‍ താല്‍പ്പര്യമുള്ള അദ്ധ്യാപകരേയും പ്രത്യേകാല്‍ ക്ഷണിക്കുന്നു. പാസ്റ്റര്‍ മാത്യു ലാസര്‍ ഹരിപ്പാട് വി.ബി.എസ്സിനു നേതൃത്വം നല്‍കുന്നു. വിവിധ സ്ഥലങ്ങളിലേക്ക് വാഹന ക്രമീകരണം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ മാത്യു ലാസര്‍ -09495523908

