400 പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ അഭായാര്‍ത്ഥികളെ തായ്ലാന്റില്‍ അറസ്റ്റു ചെയ്തു
ബാങ്കോക്ക്: പാക്കിസ്ഥാനില്‍നിന്നും മതപീഢയെ അതിജീവിച്ച് തായ്ലന്റില്‍ അഭയാര്‍ത്ഥികളായി എത്തിയ 400 ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തു.
ഇവരില്‍ നിരവധി പേര്‍ ഇസ്ളാം മതത്തില്‍നിന്നു രക്ഷിക്കപ്പെട്ടു വന്ന വിശ്വാസികളാണ്. അഭയാര്‍ത്ഥികളായവരുടെ വിവരങ്ങള്‍ കൂടുതലായി മനസ്സിലാക്കാനാണ് അറസ്റ്റ് ഉണ്ടായതെന്നു കരുതുന്നു. പാക്കിസ്ഥാനിലെ പീഢനങ്ങളില്‍നിന്നും രക്ഷപെട്ട് മുമ്പും നൂറുകണക്കിനു ക്രൈസ്തവര്‍ തായ്ലന്റില്‍ എത്തിയിട്ടുണ്ട്.
ബുദ്ധമത ഭൂരിപക്ഷ രാജ്യമായ തായ്ലന്റില്‍ ക്രൈസ്തവര്‍ വെറും ന്യൂനപക്ഷം മാത്രമാണ്. അഭയാര്‍ത്ഥികളായി എത്തുന്നവര്‍ വിവിധ സഭകളിലെ ആരാധനാലയങ്ങളിലും വീടുകളിലും അസൌകര്യങ്ങളുടെ അകമ്പടിയില്‍ ജീവിതം തള്ളി നീക്കുകയാണ്. തായ് ക്രൈസ്തവര്‍ നല്‍കുന്ന ഭക്ഷണവും താമസ സൌകര്യങ്ങളുമാണ് ക്രസ്തവര്‍ക്ക് ആശ്വാസം.

