13-ാമത് സംസ്ഥാന വനിതാ ക്യാമ്പ്

Breaking News India Kerala

13-ാമത് സംസ്ഥാന വനിതാ ക്യാമ്പ്
ചരല്‍ക്കുന്ന്: യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെലോഷിപ്പ് 13-ാമത് സംസ്ഥാന വനിതാ ക്യാമ്പ് 2015 മെയ് 11,12,13 (തിങ്കള്‍, ചൊവ്വാ, ബുധന്‍ ‍) തീയതികളില്‍ ചരല്‍ക്കുന്ന് ക്രിസ്ത്യന്‍ എഡ്യൂക്കേഷന്‍ ക്യാമ്പ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. രക്ഷാധികാരി റവ.തോമസ് ഫിലിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

 

ക്യാമ്പിന്റെ വിവിധ സെക്ഷനുകളില്‍ ഡോ. ബി. വര്‍ഗീസ്, സഹോദരിമാരായ ഷീലാദാസ്, ജോയമ്മ വര്‍ഗീസ്, സോജി ദോഹ, ലില്ലിക്കുട്ടി ശാമുവേല്‍ ‍, ജോളി താഴാംപള്ളം, മേഴ്സി തോമസ്, സൂസന്‍ തോമസ് തുടങ്ങിയവര്‍ ശുശ്രൂഷിക്കും. ഗാനപരിശീലനം, ആരാധന, സാക്ഷ്യം, സന്ദേശം, കൌണ്‍സിലിംഗ്, ചര്‍ച്ച് വചനധ്യാനം തുടങ്ങിയ നിരവധി പ്രോഗ്രാമുകള്‍ ക്യാമ്പില്‍ നടത്തപ്പെടും.

 

‘ഒരുക്കപ്പെട്ട കാന്ത’ (വെളിപ്പാട് 19:17) എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. സ്പിരിച്യുവല്‍ വെയ്വ്സ്, അടൂര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. ക്യാമ്പിലേക്ക് തിരുവല്ലായില്‍നിന്ന് പ്രത്യേക ബസ് ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പ് ഫീസ് 750 രൂപ. സഹോദരിമാരായ ലീലാമ്മ ശാമുവേല്‍ ‍, പൊന്നമ്മ അലക്സാണ്ടര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ഫോണ്‍ ‍: 9446819544.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.