വയര്‍ലെസ് വൈദ്യുതിയുമായി ജപ്പാന്‍ ശാസ്ത്രജ്ഞര്‍

Breaking News Global

വയര്‍ലെസ് വൈദ്യുതിയുമായി ജപ്പാന്‍ ശാസ്ത്രജ്ഞര്‍
ടോക്കിയോ: കമ്പി, വയര്‍ തുടങ്ങിയ മാധ്യമങ്ങളുടെ സഹായമില്ലാതെ വിദ്യുത്ച്ഛക്തി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനാവുമെന്ന് ജപ്പാനിലെ ശാസ്ത്രജ്ഞര്‍ തെളിയിച്ചു.

 

മൈക്രോവേവിലൂടെ വയര്‍ലെസായി ഒരു പോയിന്റില്‍ വൈദ്യുതി എത്തിച്ചാണ് ജപ്പാന്‍ ബഹിരാകാശ പഠന കേന്ദ്രം (ജെ.എ.എക്സ്.എ) തങ്ങളുടെ പരീക്ഷണം വിജയിപ്പിച്ചത്. 1.8 കിലോവാട്ട് വൈദ്യുതി ഇത്തരത്തില്‍ മൈക്രോവേവ് ആയി 55 മീറ്റര്‍ ദൂരെയുള്ള പോയിന്റില്‍ ചാര്‍ജ്ജ് ചെയ്തു നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്.

 

ആദ്യമായാണ് ലോകത്തില്‍ ഇത്തരത്തില്‍ ഉയര്‍ന്ന കിലോവാട്ട് വയര്‍ലെസായി ഒരു പോയിന്റില്‍ എത്തിക്കുന്നത്. ഉപഗ്രഹത്തില്‍ ഘടിപ്പിക്കുന്ന സോളാര്‍ പാനലില്‍ നിന്ന് കാലാവസ്ഥാ വ്യതിയാനം കണക്കിലെടുക്കാതെ ഭൂമിയില്‍ വൈദ്യുതി എത്തിക്കാന്‍ ഈ പരീക്ഷണം മൂലം തെളിഞ്ഞതായി ജപ്പാനീസ് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

 

35,000 കിലോമീറ്റര്‍ ഉയരത്തിലുള്ള സോളാര്‍ പാനലില്‍നിന്ന് ബൈദ്യുതി ഭൂമിയില്‍ എത്തിക്കാന്‍ സാധിക്കും. 2030 ഓടെ ഇത്തരത്തില്‍ വൈദ്യുതി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.