ഈജിപ്റ്റില്‍ 1.6 മില്യണ്‍ ബൈബിള്‍ ലഘുലേഖകള്‍ വിതരണം ചെയ്തു
കെയ്റോ: ലിബിയയില്‍ കഴിഞ്ഞ മാസം 21 ഈജിപ്റ്റ് ക്രൈസ്തവ യുവാക്കള്‍ ഐ.എസ്. കൊലക്കത്തിക്കിരയായിതിനുശേഷം ഈജിപ്റ്റില്‍ ഒരാഴ്ചയ്ക്കിടെ 1.6 മില്യണ്‍ ബൈബിള്‍ ലഘുലേഖകള്‍ ക്രൈസ്തവര്‍ വിതരണം ചെയ്തു.
ക്രിസ്തുവിന്റെ നിസ്തുല്യ സ്നേഹവും ക്രൈസ്തവരുടെ ത്യാഗവും വിവരിച്ച ലഘുലേഖയില്‍ ക്രൈസ്തവ ജനതയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കേണ്ടതിനും നിരാശയും ഭയവും മാറ്റി ധൈര്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഊന്നിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇത് ഈജിപ്റ്റില്‍ എല്ലായിടത്തും വിതരണം ചെയ്തതായി ഈജിപ്റ്റ് ബൈബിള്‍ സൊസൈറ്റി നേതാവ് റാമന് അത്തള്ള പറഞ്ഞു. കൂടാതെ ബൈബിളിലൈ 1 പത്രോസ് 4:12 വാക്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഈജിപ്റ്റില്‍ വെറും ന്യൂനപക്ഷം മാത്രമാണ് ക്രൈസ്തവര്‍ .

