ഭൂമിയിലെ നരകം എന്നറിയപ്പെടുന്ന ഗ്വാണ്ടേനാമോ തടവറ അടച്ചുപൂട്ടി

ഭൂമിയിലെ നരകം എന്നറിയപ്പെടുന്ന ഗ്വാണ്ടേനാമോ തടവറ അടച്ചുപൂട്ടി

Africa Breaking News Others

ഭൂമിയിലെ നരകം എന്നറിയപ്പെടുന്ന ഗ്വാണ്ടേനാമോ തടവറ അടച്ചുപൂട്ടി
വാഷിംഗ്ടണ്‍ ‍: ക്യൂബയിലെ ഗ്വാണ്ടേനാമോ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ രഹസ്യ തടവറ ക്യാമ്പ് 7 അടച്ചുപൂട്ടി.

തടവുകാര്‍ ഒഴിഞ്ഞ നിലയിലുള്ള ക്യാമ്പ് 5 ലോക്കാണ് പൂട്ടിയിരിക്കുന്നത്. തടവറയുടെ ജീര്‍ണാവസ്ഥയെ തുടര്‍ന്നാണ് ഇത് അടച്ചു പൂട്ടിയത്. ഭൂമിയിലെ നരകമെന്നറിയപ്പെടുന്ന ഗ്വാണ്ടേനാമോ തടവറ കുപ്രസിദ്ധി നേടിയ തടവറയാണ്.

പുതിയ തടവറ നിര്‍മ്മിക്കണെമെന്ന് 2013-ലെ ബജറ്റില്‍ ആവശ്യം ഉയര്‍ന്നിരുന്നു.
സിഐഎ പിടികൂടുന്ന ഭീകരരെ പാര്‍പ്പിക്കാന്‍ നിര്‍മ്മിച്ച തടവറയില്‍ ഗുരുതര മനുഷ്യാവകാശ ലംഘനം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തടവുകാരുടെ മേല്‍നോട്ടം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് തടവറ അടച്ചു പൂട്ടുന്നതെന്ന് യു.എസ്. സതേണ്‍ കമാന്‍ഡ് നല്‍കുന്ന വിശദീകരണം. ഗ്വാണ്ടേനാമോയിലെ വിവിധ തടവറകളിലായി നാല്‍പത് പേര്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.