പുതിനയിലയുടെ ഔഷധ ഗുണങ്ങള്‍
ഒട്ടനവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് പുതിന. അനേകം പോഷകങ്ങളാലും ആന്റി ഓക്സിഡന്റുകളാലും സമ്പുഷ്ടമാണ് ചെടിച്ചട്ടിയില്‍ പോലും തഴച്ചു വളരുന്ന പുതിന.
പ്രോട്ടീനുകള്‍ , ധാതു ലവണങ്ങള്‍ , നാരുകള്‍ , കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവയാണ് പുതിനയിലയില്‍ അടങ്ങിയിരിക്കുന്നത്.
ജലദോഷം, മൂക്കടപ്പ്, പനി, തലവേദന എന്നിവ അകറ്റാന്‍ പുതിനയിലയ്ക്കു ശേഷിയുണ്ട്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും ആര്‍ത്തവം മൂലമുണ്ടാകുന്ന വയറുവേദനയ്ക്കും പുതിനയില കഴിക്കുന്നത് ഉത്തമമാണ്.
പല്ലുവേദന അകറ്റാന്‍ പുതിനയില നീര് സഹായിക്കും. പുതിനയില ചവയ്ക്കുന്നതുമൂലം വായ്നാറ്റം അകറ്റാം. വേനല്‍ക്കാലത്ത് പുതിനയില വെള്ളത്തിലിട്ടു കുടിക്കുന്നത് ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടുന്നതിനെ പ്രതിരോധിക്കാനാകും.
പുതിനയില ചട്നി (ചമ്മന്തി) യായോ, കട്ടന്ചായയിലോ മറ്റു കറികളിലോ, നാരങ്ങാ വെള്ളത്തിലോ ചേര്‍ത്തു ഉപയോഗിക്കാവുന്നതാണ്.


Comments are closed.