302 എത്യോപ്യന്‍ യഹൂദര്‍കൂടി യിസ്രായേലിലേക്കു എത്തിച്ചേര്‍ന്നു

302 എത്യോപ്യന്‍ യഹൂദര്‍കൂടി യിസ്രായേലിലേക്കു എത്തിച്ചേര്‍ന്നു

Breaking News Top News

302 എത്യോപ്യന്‍ യഹൂദര്‍കൂടി യിസ്രായേലിലേക്കു എത്തിച്ചേര്‍ന്നു
യെരുശലേം: ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ നൂറ്റാണ്ടുകളായി കഴിഞ്ഞു വന്നിരുന്ന യഹൂദരുടെ പുതു തലമുറ കഴിഞ്ഞ ദിവസം അവരുടെ മാതൃ രാഷ്ട്രമായ യിസ്രായേലില്‍ എത്തിച്ചേര്‍ന്നു.

എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്നു ഫെബ്രുവരി 12-ന് നാലര മണിക്കൂറോളം ചാര്‍ട്ടേഡ് വിമാനത്തില്‍ സഞ്ചരിച്ചാണ് ബെന്‍ ഗുറിയന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിച്ചേര്‍ന്നത്.

ഇവരെ നേരത്തെ കൊറോണ ടെസ്റ്റിനു വിധേയരാക്കിയിരുന്നു. രണ്ടാഴ്ചത്തെ ക്വാറന്‍ന്റൈനില്‍ താമസിച്ചതിനുശേഷമായിരിക്കും ഇവര്‍ക്കായി ഒരുക്കിയ താമസസ്ഥലത്ത് പാര്‍പ്പിക്കുക. എന്നാല്‍ ഇവരോടൊപ്പം 6 വയസ്സുള്ള ഒരു ആണ്‍കുട്ടിയും ഉണ്ടായിരുന്നു.

അടിയന്തിരമായി കുട്ടിക്ക് ഹാര്‍ട്ട് സര്‍ജറി ആവശ്യമായതിനാല്‍ കുട്ടിയെ ഉടന്‍തന്നെ സമീപത്തുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.

ഇനിയും 7500 നു മേല്‍ എത്യോപ്യന്‍ യഹൂദര്‍ എത്യോപ്യയില്‍ കഴിയുന്നുണ്ട്. അവരെക്കൂടി മാതൃദേശത്തേക്ക് മടക്കിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് യിസ്രായേല്‍ ‍.

കുടുംബമായിട്ടാണ് എല്ലാവരും എത്തിയത്. കഴിഞ്ഞ മാസവും കുറച്ചു പേര്‍ യിസ്രായേലില്‍ എത്തിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.