ബഹിരാകാശ യാത്രയില്‍ സൂര്യോദയം ഓര്‍പ്പിക്കുന്നത് 30-ാം സങ്കിര്‍ത്തനം: വിക്ടര്‍ ഗ്ളോവര്‍
ഫ്ളോറിഡ: 2020 നവംബര്‍ 15-ന് യു.എസിലെ ഫ്ളോറിഡ കെന്നഡി സ്പേസ് സെന്ററില്‍നിന്നും കുതിച്ചുയര്‍ന്ന നാസയുടെ ബഹിരാകാശ വാഹനമായ എക്സ്പെഡീഷന്‍ 64-ലെ 7 ബഹിരാകാശ യാത്രികരിലൊരാളാണ് വിക്ടര്‍ ഗ്ളോവര്‍ .
6 മാസത്തെ ശാസ്ത്ര ദൌത്യത്തിനായി ഭൂമിയുടെ ചക്രവളത്തിനു മുകളില്‍കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ സ്റ്റേഷനുള്ളില്‍ നിന്നുകൊണ്ട് വിക്ടര്‍ കഴിഞ്ഞയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു, താന്‍ ശൂന്യാകാശത്തു നിന്നുകൊണ്ട് സൂര്യോദയം കാണുമ്പോള്‍ ദൈവം എന്നെ ഓര്‍പ്പിക്കുന്നത് ബൈബിളിലെ 30-ാം സങ്കീര്‍ത്തനമാണ്.
അതിലെ പ്രധാനപ്പെട്ട വാക്യമായ “അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്, സന്ധ്യയിങ്കല്‍ കരച്ചില്‍വന്നു രാപാര്‍ക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു” (വാക്യം 5)പ്രത്യേകം കുറിച്ചുകൊണ്ടാണ് തികഞ്ഞ ദൈവവിശ്വാസിയായ വിക്ടര്‍ ലോകത്തോടു അറിയിക്കുന്നത്.
അതുകൊണ്ട് താന്‍ സങ്കീര്‍ത്തനം 30 യാത്രയില്‍ വായിച്ചു. ബഹിരാകാശ യാത്രയിലും താന്‍ കര്‍ത്താവിനെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുവാന്‍ സമയം വേര്‍തിരിക്കുന്നു. ടെക്സാസിലെ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ അംഗം കൂടിയായ വിക്ടര്‍ പറയുന്നു. താന്‍ ഇവിടെ ബൈബിള്‍ ക്ലാസ്സിലും പഠിപ്പിച്ചിട്ടുണ്ട്.
നേവിയിലെ പൈലറ്റായിരുന്ന വിക്ടര്‍ 2013-ലാണ് ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ടത്. 2015-ല്‍ ട്രെയിനിംഗ് പൂര്‍ത്തിയായി. ഇപ്പോള്‍ ബഹിരാകാശ യാത്രികരില്‍ ഏക ആഫ്രിക്കന്‍ -അമേരിക്കന്‍ വംശജന്‍ കൂടിയാണ് വിക്ടര്‍ .
സ്ത്രീ ഉള്‍പ്പെടെ 7 പേരാണ് ദൌത്യ യാത്രയില്‍ . 44 കാരനായ വിക്ടറിനുവേണ്ടി ഭാര്യയും 4 മക്കളും പ്രാര്‍ത്ഥിക്കുന്നു.


Comments are closed.