ഗ്യാസ് ട്രബിള്‍ ഒഴിവാക്കാം

ഗ്യാസ് ട്രബിള്‍ ഒഴിവാക്കാം

Health

ഗ്യാസ് ട്രബിള്‍ ഒഴിവാക്കാം
ഗ്യാസ് ട്രബിള്‍ എന്ന പ്രശ്നം അഭിമുഖീകരിക്കാത്തവര്‍ ഒരു പക്ഷേ കുറവായിരിക്കും.

നെഞ്ചെരിച്ചില്‍ ‍, വയറുവേദന, ഓക്കാനം, മലബന്ധം എന്നിവയാണ് പ്രധാനമായും ഗ്യാസ് ട്രബിള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ‍. ഭക്ഷണം ശരിയായ സമയത്ത് കഴിക്കാതിരിക്കുക, ചില ആന്റി ബയോട്ടിക് മരുന്നുകള്‍ ‍, മതിയായ വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയ പലവിധ കാരണങ്ങളാല്‍ ഗ്യാസ് ട്രബിള്‍ വരാം.

കാര്യമായ വ്യായാമം, ചിട്ടയായ ഭക്ഷണശീലം, എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക ശരിയായ ഉറക്കം, മസാലകളുടെ മിതമായ ഉപയോഗം എന്നിവയിലൂടെ ഗ്യാസ് ട്രബിളിനെ അകറ്റി നിര്‍ത്താം.

ഗ്യാസ് ട്രബിള്‍ മാറ്റാനുള്ള ഒരു മികച്ച ഔഷധമാണ് അയമോദകം. അതുകൊണ്ട് അയമോദകമിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിച്ചാല്‍ ഗ്യാസ് ട്രബിളിനെ ഭയക്കേണ്ട.

അതുപോലെ കറിവേപ്പില അരച്ചെടുത്ത് പുളിയുള്ള മോരില്‍ കലക്കി കുടിക്കുന്നതും ഇഞ്ചി നിത്യ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഇഞ്ചിച്ചായ കുടിക്കുന്നതും ഗ്യാസ് ട്രബിളിനെ തടയുകയും രോഗശമനം വരുത്തുകയും ചെയ്യും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.