ഉറക്കക്കുറവ്: ധ്യാനവും പ്രാര്‍ത്ഥനയും മികച്ച പ്രതിവിധിയെന്ന് ഡോക്ടര്‍മാര്‍
ഉറക്കക്കുറവ് ജീവിതത്തെ അലട്ടുന്നുവെങ്കില്‍ അതിന് മികച്ച പ്രതിവിധിയായി ധ്യാനത്തിലോ പ്രാര്‍ത്ഥനയിലോ ഏര്‍പ്പെടുവാന്‍ ഉള്ള പാശ്ചാത്യ ഡോക്ടര്‍മാരുടെ ഉപദേശം പ്രയോജനം ചെയ്യുന്നതായി പഠനം.
സ്ഥിരമായി നിശ്ചിത സമയം ധ്യാനത്തിലേര്‍പ്പെടുന്നതും പ്രാര്‍ത്ഥിക്കുന്നതും ശരീരിക മാനസീകോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഉറക്കവും കൃത്യമായുണ്ടാക്കുമെന്നാണ് ഇതു സംബന്ധിച്ച് പഠനത്തിനു നേതൃത്വം നല്‍കിയ ലോസ് അഞ്ജലസിലെ യൂണിവേഴ്സിറ്റി ഓഫ് സൌത്ത് കാലിഫോര്‍ണിയായിലെ ഡേവിഡ് ബ്ളാക്ക് അഭിപ്രായപ്പെടുന്നത്.
മനസ്സിന് ഏകാഗ്രത കൈവരുംവരെയുള്ള ധ്യാന പരിശീലംനം പ്രായമേറിയവരെ മാനസീകമായും ശാരീരികമായും കരുത്തരാക്കും. അമിതമായ, ക്ഷീണം, ആരോഗ്യപ്രശ്നങ്ങള്‍ , മാനസീക സമ്മര്‍ദ്ദം, ജീവിത നിലവാരത്തിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രായക്കൂടുതലുള്ളവരില്‍ ഉറക്ക പ്രശ്നങ്ങളുണ്ടാക്കുന്നത്. 66 വയസ്സ് ശരാശരിയുള്ള 49 പേരില്‍ നടത്തിയ പരീക്ഷണങ്ങളും പരിശോധനകളുമാണ് ഗവേഷണത്തിനു ആധാരമാക്കിയത്.

