പുരാതന റോമാ നഗരത്തില്‍ എഡി 79-ല്‍ മരണപ്പെട്ട രണ്ടു പേരുടെ ജഡം കണ്ടെടുത്തു

പുരാതന റോമാ നഗരത്തില്‍ എഡി 79-ല്‍ മരണപ്പെട്ട രണ്ടു പേരുടെ ജഡം കണ്ടെടുത്തു

Asia Breaking News Middle East

പുരാതന റോമാ നഗരത്തില്‍ എഡി 79-ല്‍ മരണപ്പെട്ട രണ്ടു പേരുടെ ജഡം കണ്ടെടുത്തു
റോം: ഇറ്റലിയിലെ കമ്പാനിയായിലുള്ള നേപ്പിള്‍സിലെ പുരാതന രോമന്‍ നഗരമായ പോംപേയില്‍ എഡി 79-ല്‍ ഉണ്ടായ വെസുവിയന്‍ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ മരിച്ച രണ്ടു പേരുടെ ശവശരീരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

അന്നത്തെ ദുരന്തത്തില്‍ പതിനായിരക്കണക്കിനു ആളുകള്‍ ലാവാ പ്രവാഹത്തില്‍ വെന്തു വെണ്ണീറായിരുന്നതായി ഗവേഷകര്‍ പറഞ്ഞു. അഗ്നി പര്‍വ്വത സ്ഫോടനത്തിനിടെ രക്ഷപെട്ടോടവെ മരണപ്പെട്ട രണ്ടു പേരുടെ അസ്ഥികൂട അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.

ഒരാള്‍ ഉയര്‍ന്ന പദവിയിലുള്ള ആളായിരിക്കാം. മറ്റെയാള്‍ ഒരു അടിമയായിരിക്കുമെന്ന് പോംപെയ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

6 മാസത്തിലേറെയായി നടന്ന ഗവേഷണത്തിനൊടുവിലാണ് ഈ കണ്ടെത്തല്‍ ‍. ചാരത്തില്‍ പൊതിഞ്ഞ നിലയില്‍ അടുത്തടുത്തായിരുന്നു മൃതദേഹങ്ങള്‍ കിടന്നത്.

ധനികന് 30-നും 40-നും ഇടയില്‍ പ്രായമുണ്ടാകും. ഇയാളുടെ കഴുത്തിന് താഴെയുള്ള വസ്ത്രത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തി. രണ്ടാമത്തെ ആളിന്റെ പ്രായം 18-നും 23-നും ഇടയിലാണ്.

കഴിഞ്ഞ 250 വര്‍ഷത്തിലേറെയായി പോംപെയ് ഒരു അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. യുനെസ്ക്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഈ പ്രദേശം ഇറ്റലിയിലെ ഏറ്റവും അധികം വിനോദ സഞ്ചാരികളെത്തുന്ന സ്ഥലങ്ങളിലൊന്നാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.