ക്രിസ്തുവിനെ സ്വീകരിച്ചതിനു കൌമാരക്കാരായ സഹോദരിമാരെ മുറിയില്‍ പൂട്ടിയിട്ടു പട്ടിണിക്കിട്ടു
കുമ്പാല: ഉഗാണ്ടയില്‍ ഇസ്ലാംമതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷിതാവും ദൈവവുമായി സ്വീകരിച്ചതിനു കൌമാരക്കാരായ സഹോദരിമാരെ മാതൃസഹോദരന്‍ മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടു പട്ടിണിക്കിട്ടു.
ഉഗാണ്ടയിലെ നസന്വേ ഗ്രാമത്തിലാണ് സംഭവം നടന്നത്. നബഗബന ഫാത്തുമ (14), സഹോദരി നാംവസി ഐഷ (16) എന്നിവരെയാണ് ക്രൂരതയ്ക്കിരയാക്കിയത്. ഇരുവരുടെയും പിതാവ് 5 വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു വളരെ കഷ്ടതയിലൂടെ വളര്‍ന്ന കുടുംബത്തിലെ ഈ പെണ്‍കുട്ടികള്‍ അടുത്തുള്ള ഒരു പ്രാദേശിക സഭയുടെ പാസ്റ്റര്‍ പ്രാര്‍ത്ഥിച്ചതിനാലും, സുവിശേഷം പങ്കുവെച്ചതിനാലും രക്ഷിക്കപ്പെട്ട് കര്‍ത്താവിനെ ആരാധിച്ചുവരികയായിരുന്നു.
ഈ വിവരം അറിഞ്ഞ മാതൃസഹോദരന്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചശേഷം വീടിന്റെ മുറിയില്‍ പൂട്ടിയിട്ടു. കുട്ടികള്‍ക്ക് ആഹാരവും നല്‍കിയില്ല. സംഭവം അറിഞ്ഞെത്തിയ പോലീസ് കുട്ടികളെ മോചിപ്പിക്കുകയായിരുന്നു. പോലീസ് മാതൃസഹോദരനെ കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ പിതാവിന്റെ മരണത്തിനു മുമ്പെയും ഇദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നു.

