ഹാര്‍ട്ട് അറ്റാക്ക്: ഒരു മാസം മുമ്പുതന്നെ ശരീരലക്ഷണം കാണാം
ഹാര്‍ട്ട് അറ്റാക്ക് പലപ്പോഴും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണെന്നാണ് പലരുടെയും ചിന്ത.
എന്നാല്‍ ശരീരം ഹാര്‍ട്ട് അറ്റാക്ക് വരുന്നതിനു മുമ്പ്തന്നെ ചില ലക്ഷണങ്ങള്‍ കാണിച്ചു തരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ഈ ലക്ഷണങ്ങള്‍ നാം അറിയാതെ പോകുന്നതാണ് പലരും അപകടത്തിലേക്കു പോകുന്നതിനു കാരണം.
ചില ലക്ഷണങ്ങള്‍ ഇവയാണ്:
ഹൃദയസ്പന്ദനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ , മറ്റു കാരണങ്ങള്‍ , ബിപി പോലുള്ള കാരണങ്ങളില്ലാതെ വരുന്ന ലക്ഷണങ്ങള്‍ വല്ലാത്ത കിതപ്പ് എന്നിവയും സൂചന നല്‍കുന്നു. ഹൃദയമിടിപ്പ് വല്ലാതെ വര്‍ദ്ധിക്കുമ്പോള്‍ തല ചുറ്റല്‍ , ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, വല്ലാത്ത ക്ഷീണം എന്നിവ അനുഭവപ്പെടുന്നുവെങ്കില്‍ ഹൃദയാഘാതം അടുത്തെത്തിയെന്നതിന്റെ സൂചനയാകാം. മാറെല്ലിനു താഴെയായി വലത്തുഭാഗത്തുണ്ടാകുന്ന വേദന , അല്ലെങ്കില്‍ നെഞ്ചിനു നടുക്കുഭാഗത്തുണ്ടാകുന്ന വേദന ഇവ ലക്ഷണങ്ങളാണ്.
കാരണമില്ലാതെ വിയര്‍ക്കല്‍ :
വല്ലാതെ കാരണമില്ലാതെ വിയര്‍ക്കല്‍ , ഹൃദയത്തിനു രക്തം പമ്പു ചെയ്യുവാന്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നതാണ്. ഇത് അതിനുള്ള കാരണമായിക്കരുതാം.
നെഞ്ചില്‍ ഉണ്ടാകുന്ന അസ്വസ്ഥത:
നെഞ്ചില്‍ ഉണ്ടാകുന്ന അസ്വസ്ഥത, വേദന മാത്രമല്ല ഒരു കനം, ഇതുവന്ന പലരും അഭിപ്രായപ്പെടുന്നു. നെഞ്ചിലൊരു ഇറുക്കം, പിഴിയുന്നതുപോലെ തോന്നല്‍ എന്നിവ ഏതാനും മിനിറ്റുകള്‍ മാത്രമേ ഉണ്ടാകു. സ്ത്രീകളുടെ കാര്യത്തില്‍ ഈ ലക്ഷണം 30 ശതമാനം സ്ത്രീകളില്‍ മാത്രമാണെന്നും മെഡിക്കല്‍ സയന്‍സു പറയുന്നു. പലരും ഇത് ഗ്യാസ്, അസിഡിറ്റി തുടങ്ങിയവയായി കണക്കാക്കുകയാണ് പതിവ്.
മുടി കൊഴിയുന്നു:
മുടി കൊഴിച്ചിലിനു കാരണങ്ങള്‍ പലതാണ്. എന്നാല്‍ പെട്ടന്നു ഇതേ രീതിയില്‍ മുടി കൊഴിയുക ഇതിന്റെ അടയാളം കൂടിയാണ്. വയറ്റില്‍ അനുഭവപ്പെടുന്ന വേദന, വയറു നിറഞ്ഞാല്‍ മനം പിരട്ടല്‍ ഇവയും സൂചനകളാണ്.
ശ്വസിക്കുവാനുള്ള ബുദ്ധിമുട്ട്:
ഉറക്കക്കുറവ് ഹൃദയാഘാത മുന്നോടിയായിട്ടുള്ള ഒരു അവസ്ഥയാണ്. പ്രത്യേകിച്ചും സ്ത്രീകളിള്‍ . ഉറക്കം വരാതെയിരിക്കുക, അതിരാവിലെ ഉറക്കം പൂര്‍ത്തിയായില്ലെങ്കിലും ഉണരുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ശ്വസ തടസ്സം അനുഭവപ്പെടും, ഹൃദയത്തിനു രക്തംപമ്പു ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ഓക്സിജന്‍ സഞ്ചാരത്തെ ബാധിക്കുന്നതാണ് മറ്റൊരു കാരണം.


Comments are closed.