ഭൂമിയുടെ കാന്തിക മണ്ഡലം പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്നു

ഭൂമിയുടെ കാന്തിക മണ്ഡലം പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്നു

Breaking News Global

ഭൂമിയുടെ കാന്തിക മണ്ഡലം പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്നു
ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ദിശയില്‍ ഇപ്പോള്‍ വലിയ മാറ്റമാണ് വന്നുകൊണ്ടിരക്കുന്നത്.

ഗവേഷകര്‍ നേരത്തെ കരുതിയതിലും പത്തിരട്ടിയിലേറെ വേഗത്തിലാണ് ഭൂമിയുടെ കാന്തിക മണ്ഡലം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കണ്ടെത്തല്‍ ‍. 2,800 കിലീറ്റര്‍ ആഴത്തിലുള്ള അകക്കാമ്പിലെ ദ്രാവക രൂപത്തിലുള്ള തിളച്ചുമറിയുന്ന ഇരുമ്പിന്റെ ചലനങ്ങളാണ് കാന്തിക മണ്ഡലത്തെ സ്വാധീനിക്കുന്നത്.

നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂമിയുടെ സംരക്ഷണ കവചമാണ് ഭൌമ കാന്തിക മണ്ഡലം. സൂര്യനില്‍നിന്നും മറ്റും വരുന്ന അഅപകടകാരികളായ ഉന്നത ഊര്‍ജ്ജകണങ്ങളെ പ്രതിരോധിക്കുന്നത് കന്തിക മണ്ഡലമാണ് .

അതുകൊണ്ടുതന്നെ ഭൂമിയിലെ ജീവജാലങ്ങളെല്ലാം കാന്തിക മണ്ഡലത്തിനു കടപ്പെട്ടിരിക്കുന്നു.
ഏതാണ്ട് 400 വര്‍ഷം മുമ്പുള്ള ഭൂമിയുടെ കാന്തിക മണ്ഡലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് അജ്ഞാതമാണ്. കാന്തിക മണ്ഡലത്തിന്റെ മാറ്റങ്ങളെക്കുറിച്ചുള്ള ഈ അറിവ് ഭൂമിയുടെ അകക്കാമ്പിലെ ദ്രവങ്ങളെക്കുറിച്ചും ഭൂമിയെക്കുറിച്ചും പുതിയ വിവരങ്ങള്‍ നല്‍കും.

ഇതു സംബന്ധിച്ചു ഗവേഷണം നടത്തിയ യു.കെ.യിലെ ലഡ്സ് സര്‍വ്വകലാശാലയിലെ കിഡ് ഡേവിഡ് പറയുന്നു. തുടര്‍ച്ചയായി നമ്മുടെ കാന്തിക മണ്ഡലത്തിനു മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഭൂമിയിലെ കാന്തിക മണ്ഡലത്തിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ മാറ്റങ്ങളാണ് കമ്പ്യൂട്ടര്‍ മാതൃകകളുടെ സഹായത്തില്‍ ഗവേഷകര്‍ പുനഃസൃഷ്ടിച്ചത്.

നിലവില്‍ പ്രതിവര്‍ഷം പരമാവധി ഒരു ഡിഗ്രിയാണ് ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ദിശയിലുണ്ടാകുന്ന വ്യതിയാനം കണക്കാക്കുന്നത്.
എന്നാല്‍ ഇതിലും പത്തിരട്ടിയിലേറെ വേഗത്തില്‍ കാന്തിക മണ്ഡലത്തിന്റെ ദിശയ്ക്ക് വ്യതിയാനമുണ്ടായെന്നാണ് ഗവേഷകര്‍ കണക്കാക്കിയിരിക്കുന്നത്.

12,742 കിലോമീറ്റര്‍ വ്യാസമുള്ള ഭൂമിയുടെ ഉള്ളിലേക്ക് പോയി അകക്കാമ്പിനെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക പലപ്പോഴും സാധ്യമല്ല. ഭൂകമ്പ തരംഗങ്ങളെയാണ് ഗവേഷകര്‍ പലപ്പോഴായി ആശ്രയിക്കേണ്ടി വരുന്നത്. ഭൂമിയുടെ അകക്കാമ്പില്‍ ഏതാണ്ട് 90 ശതമാനവും ഉരുകിയ ഇരുമ്പാണ്. ഈ ദ്രാവകാവസ്ഥയിലുള്ള ഇരുമ്പിന്റെ ചലനങ്ങളാണ് കാന്തിക മണ്ഡലത്തിനു കാരണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.