ബേര്‍ശേബ പബ്ളിക്കേഷന്‍സ് തിരുവല്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Breaking News Kerala

ബേര്‍ശേബ പബ്ളിക്കേഷന്‍സ് തിരുവല്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു
തിരുവല്ല: ബേര്‍ശേബ പബ്ളിക്കേഷന്‍സ് എന്ന പേരില്‍ പുതിയ പ്രസിദ്ധീകരണ സ്ഥാപനം തിരുവല്ലയുടെ ഹൃദയഭാഗത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

 

എസ്.സി.എസ്. ജംഗ്ഷിലുള്ള സി.വി.പി. സിറ്റി ടൌവറില്‍ പ്രവര്‍ത്തിക്കുന്ന പബ്ളിക്കേഷന്‍സിന്റെയും പുസ്തകശാലയുടെയും ഉദ്ഘാടനം സത്യം പബ്ളിക്കേഷന്‍സ് ഡയറക്ടര്‍ സി.വി.വടവന നിര്‍വഹിച്ചു. റീമാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സി. പി. മോനായി, മരുപ്പച്ച പത്രാധിപര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ ‍, പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

മലയാളം ഇംഗ്ളീഷ് ബൈബിളുകള്‍ ‍, മലയാളത്തിലും ഇംഗ്ളീഷിലുമുള്ള വിവിധ പ്രസാധകരുടെ ഈടുറ്റ ഗ്രന്ഥങ്ങള്‍ ‍, വിസിഡി, സിഡി, വാക്യബോര്‍ഡുകള്‍ തുടങ്ങിയവ ആകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമാണ്. മൊമെന്റോ, പേര് ചേര്‍ത്ത് വാക്യബോര്‍ഡുകള്‍ ‍, ഫോട്ടോ ഫ്രെയിമിംഗ് എന്നിവ ചെയ്തുകൊടുക്കപ്പെടും. പാര്‍ക്കിംഗ് സൌകര്യവുമുണ്ട്. ഫോണ്‍ ‍: 9446440022.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.