മാനസാന്തരം
ചുങ്കക്കാരുടെ പ്രമാണിയായി രുന്നൂ സക്കായി.അത്കൊണ്ട് അവന്റെയാളുകൾ വെറുപ്പോ ടെയാണ് അവനെ കണ്ടിരുന്നത്.യെഹൂദ മതത്തിന്റെ ചട്ടകൂടിനകത്തു നിന്നവർ സക്കായിയെ പുറത്താക്കി, ഒരുപുറജാതിക്കാരനെപ്പോലെ അവനോടിടപെട്ടിരുന്നു.
പണപരമായ ജോലിയായി രുന്നതുകൊണ്ടായിരിയ്ക്കാം സക്കായിയ്ക്ക്സാമ്പത്തീകമായി ഉയർന്നജീവിതം ലഭിച്ചിരുന്നത്.യേശുവിനെക്കുറിച്ച് ആരോ ഒരിയ്ക്കൽ അവനോട് പറഞ്ഞത് അവന്റെഹൃദയത്തിലുണ്ടായി
രുന്നത് കൊണ്ടാണ് സമൂഹത്തിൽ ഒറ്റപ്പെട്ടിട്ടും പിടിച്ച് നിൽക്കുവാനവനെ സഹായിച്ചത്.
യേശു യെരിഹോവി ലേയ്ക്ക് വരുന്നുയെന്ന് കേട്ടപ്പോൾ ഏറ്റവും അധികംസന്തോഷിച്ചത് സക്കായിയായിരുന്നു.
അതുകൊണ്ടാണ് പുരുഷാരം നിമിത്തം യേശുവിനെ കാണുവാൻ കഴിയാതിരിന്നിട്ടും തന്റെ ഉയരക്കുറവ് ഗണ്ണ്യ
മാക്കാതെയവൻ അത്തിമരത്തിൽ ഒരു വിധത്തിൽ കയറിപ്പറ്റിയത്.
യേശു ആ വഴിയിലൂടെ തന്നെവരുമെന്നും മരത്തിന്റെ മുകളിലിരുന്ന്ആരുമറിയാതെയേശുവിനെകാണാമെന്ന സക്കായിയുടെ അത് വരെയുള്ള കണക്ക്കൂട്ടൽ വളരെ കൃത്യമായിരുന്നു.
എന്നാൽ യേശു അത്തിയുടെ ചുവട്ടിൽനിന്ന് അവന്റെ പേര് വിളിച്ച്അവൻ താഴെ ഇറങ്ങി സന്തേഷത്തോടെ
ഏശുവിനെ കൈക്കൊണ്ടു യേശുവിനെ കൈക്കൊണ്ടതിന് ശേഷം സക്കായി ഒരുപുതിയ മനുഷ്യനായിത്തീർന്നു.
പാപബോധത്താൽ ഉളവായ പശ്ചാത്താപം നിമിത്തം അന്യായമായ ധനമൊക്കെയും നാല് മടങ്ങായി ദരിദ്രന്മാർക്ക്
കൊടുത്തു. യേശുവിനെ കാണുവാനാഗ്രഹിച്ചസമയത്ത് ഇങ്ങനെ സംഭവിക്കുമെന്ന് സക്കായി കണക്ക്കൂട്ടിയിരുന്നില്ല.
യേശു അവന്റെസകല കണക്ക്കൂട്ടലുകളേയും തിരുത്തി സക്കായിയെ പുതിയൊരു മനുഷ്യനാക്കി മാറ്റി.

